HOME
DETAILS

ഡല്‍ഹിയിലെ റോഡില്‍ പുകമഞ്ഞ് രൂക്ഷം;  60 ട്രെയിനുകള്‍ വൈകി ഓടുകയും 66 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു 

  
December 15, 2025 | 8:58 AM

delhi faces severe air pollution and dense fog disrupting transport

 

ന്യൂഡല്‍ഹി: തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക കുത്തനെ താഴ്ന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു. പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ച മറയുകയും വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ റദ്ദാക്കുന്ന സാഹചര്യത്തിലേക്കുമാണ് കാര്യങ്ങളെത്തിക്കുന്നത് . ഉച്ചവരെ ഡല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന 66 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.

60 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. രാവിലത്തെ താപനില 12 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നു. വായു ഗുണനിലവാര സൂചിക 500നോട് അടുത്തതോടെ അതീവ ഗുരുതര നിലയിലാണ് അവസ്ഥ. ആനന്ദ് വിഹാറിലും അക്ഷര്‍ധാമിലും 493ഉം ദ്വാരകയില്‍ 469മാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എ.ക്യു.ഐ).

നോയിഡയില്‍ 454 ആണ് എ.ക്യു.ഐ. 51നും 100നും ഇടയിലാണ് തൃപ്തികരമായ എ.ക്യു.ഐ. 101-200 ഭേദപ്പെട്ടത്, 201-300 മോശം, 301-400 വളരെ മോശം, 401-450 ഗുരുതരം, 451-500 അതിഗുരുതരം എന്നിങ്ങനെയാണ് എ.ക്യു.ഐ തരംതിരിച്ചിട്ടുള്ളത്. വിഷമയമായ പുകമഞ്ഞ് കാഴ്ച മറയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

 

വായു മലിനീകരണത്തോടൊപ്പം ശൈത്യം കടുത്തതാണ് ഉത്തരേന്ത്യയില്‍ സാഹര്യം കൂടുതല്‍ രൂക്ഷമാക്കിയത്. രാവിലെ രൂപപ്പെട്ട പുകമഞ്ഞില്‍ പലയിടങ്ങളിലും കാഴ്ച പരിധി പൂജ്യമായി കുറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെയും മെസ്സിയുടെ അടക്കം നിരവധി വിമാനങ്ങളെ മൂടല്‍മഞ്ഞു ബാധിച്ചു.

വിമാനത്താവളങ്ങളിലേക്ക് പോകുന്നതിനുമുമ്പ് ഫ്‌ളൈറ്റ് സ്റ്റാറ്റസുകള്‍ പരിശോധിക്കണമെന്ന് വിമാന കമ്പനികള്‍ നിര്‍ദേശവും നല്‍കി. ഡല്‍ഹി സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. 50 ശതമാനം ആളുകള്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യാനും ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കാനും നിര്‍ദേശം നല്‍കി.

 

 

Since early Monday, Delhi has been grappling with extremely poor air quality, causing serious disruption to daily life. Dense smog has reduced visibility significantly, leading to the cancellation of 66 flights and delays for around 60 trains. Morning temperatures dropped to 12°C, while the Air Quality Index (AQI) reached near-critical levels, with Anand Vihar at 493, Akshardham at 493, Dwarka at 469, and Noida at 454. AQI levels above 451 are classified as “severe,” indicating hazardous conditions. The combination of heavy air pollution and cold weather has created a challenging situation across North India, with thick smog reducing visibility in many areas and affecting transportation, including flights carrying high-profile passengers. Images of the dense fog have circulated widely on social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അവൻ: അശ്വിൻ

Cricket
  •  4 hours ago
No Image

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന ബിജെപി സ്ഥാനാർഥി പിടിയിൽ

Kerala
  •  4 hours ago
No Image

രാഹുലിന്റെ സെഞ്ച്വറിക്ക് തിരിച്ചടി മിച്ചലിലൂടെ; ഇന്ത്യയെ തകർത്ത് കിവികൾ

Cricket
  •  4 hours ago
No Image

കുവൈത്തില്‍ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചു;തീരുമാനം 2027-2028 അധ്യായന വര്‍ഷത്തിന്  മുന്‍പ്

Kuwait
  •  4 hours ago
No Image

'നിങ്ങള്‍ ഒരു സമുദായത്തിന്റെ കൈയേറ്റം മാത്രമേ കാണൂ'; പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരെ നിരന്തരം പൊതുതാല്‍പ്പര്യ ഹരജി നല്‍കുന്ന സംഘടനയെ രൂക്ഷമായി വിമർശിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  4 hours ago
No Image

അവൻ ലോകത്തിലെ ഒരു അത്ഭുതകരകമായ താരമാണ്: നെയ്മർ

Football
  •  4 hours ago
No Image

സഊദിയിലെ ഓറഞ്ച് ഉത്സവം സന്ദർശകരുടെ മനം കവരുന്നു; മധുരനഗരിയിലേക്ക് സന്ദർശക പ്രവാഹം

Saudi-arabia
  •  4 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ: ശ്രീനാദേവി കുഞ്ഞമ്മയോട് ഡിസിസി വിശദീകരണം തേടി; നടപടിക്ക് സാധ്യത

Kerala
  •  5 hours ago
No Image

കുവൈത്തില്‍ മണല്‍ കാറ്റ്; ജാഗ്രത പാലിക്കുവാന്‍ കാലാവസ്ഥ വകുപ്പ്

Kuwait
  •  5 hours ago
No Image

ഇറാൻ - യുഎസ് സംഘർഷം മൂർച്ഛിക്കുന്നു; ​ഗൾഫ് രാജ്യങ്ങളിലെ താവളങ്ങളിൽ നിന്ന് സൈനികരെ മാറ്റി അമേരിക്ക

International
  •  5 hours ago