സിവില്‍ ഐഡി പുതുക്കാന്‍ ഇനി ഓഫീസ് കയറി ഇറങ്ങേണ്ട; നാല് പുതിയ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ അവതരിപ്പിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും സിവില്‍ ഐഡി പുതുക്കാന്‍ ഇനി ഡിജിറ്റല്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലേക്ക് നേരിട്ട് ഹാജരായി അപേക്ഷകള്‍ നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പകരം സഹല്‍ ആപ്പ്, പിഎസിഐ( PACI) വെബ്‌സൈറ്റ് , ടെലിഫോണ്‍ , ടെക്‌സ്റ്റ് മെസേജ് തുടങ്ങി നാല് വ്യത്യസ്ത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി സിവില്‍ ഐഡി പുതുക്കാന്‍ സാധിക്കും.
യൂണിഫൈഡ് ഗവണ്‍മെന്റ് സര്‍വീസസ് ആപ്പായ 'സഹല്‍' ഉപയോഗിച്ച് കുറഞ്ഞ ഘട്ടങ്ങളിലൂടെ സിവില്‍ ഐഡി പുതുക്കല്‍ പൂര്‍ത്തിയാക്കാം. മൊബൈല്‍ പ്ലാറ്റ്‌ഫോം ആശ്രയിക്കുന്നവര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ മാര്‍ഗമാണിത്.
പിഎസിഐ(PACI )യുടെ ഔദ്യോഗിക വെബ്‌സൈറ്റ് (paci.gov.kw) മുഖേനയും സിവില്‍ ഐഡി പുതുക്കാന്‍ കഴിയും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് നടപടികള്‍ പൂര്‍ത്തിയാക്കാം. അതിനാല്‍ സര്‍വീസ് സെന്ററിലെത്തേണ്ടതില്ല.
കൂടാതെ നിശ്ചിത സേവന നമ്പറുകളിലേക്ക് വിളിച്ച് ഫോണ്‍ മുഖേനയും സിവില്‍ ഐഡി പുതുക്കാന്‍ സാധിക്കും. മറ്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ പതിവായി ഉപയോഗിക്കാത്തവര്‍ക്കുള്ള പ്രായോഗിക പരിഹാരമാണിത്.
കൂടാതെ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കായി എസ്എംഎസ് വഴിയും സിവില്‍ ഐഡി പുതുക്കാൻ സാധിക്കും.
നിലവില്‍ ഈ നാല് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ആവശ്യമായ സിവില്‍ സേവനങ്ങള്‍ ഉറപ്പാക്കാനാവുമെന്നും പിഎസിഐ(PACI ) വ്യക്തമാക്കി.
Renewing a Civil ID in Kuwait no longer requires a visit to a service center. The Public Authority for Civil Information has reaffirmed that both Kuwaiti citizens and expatriates can complete the renewal process through four approved channels, supporting its wider effort to simplify government services and reduce in-person visits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."