അവൻ ബാറ്റുമായി വരുമ്പോൾ എതിർ ടീം എപ്പോഴും ഭയപ്പെടും: മുൻ ഇന്ത്യൻ താരം
സൗത്ത് ആഫ്രിക്കക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയ അഭിഷേക് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. അഭിഷേക് ശർമ്മ ബാറ്റ് ചെയ്യാൻ എത്തുമ്പോൾ എതിർ ടീം എപ്പോഴും ഭയപ്പെടുമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. സ്റ്റാർ സ്പോർട്സിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
''അവൻ 35 റൺസ് നേടി. അദ്ദേഹം 135 റൺസും നേടുമെന്ന് നമുക്ക് എല്ലവർക്കും അറിയാം. അവൻ ബാറ്റ് ചെയ്യാൻ വരുമ്പോൾ എതിർ ടീം എപ്പോഴും ഭയപ്പെടും. അവൻ ബാറ്റ് ചെയ്യാൻ എത്തുമ്പോൾ എതിർ ടീം അൽപ്പം സൗമ്യമായിരിക്കും. അവൻ ബാറ്റ് ചെയ്ത രീതിയിൽ ഞാൻ വളരെ സന്തുഷ്ടനാണ്'' ആകാശ് ചോപ്ര പറഞ്ഞു.
മത്സരത്തിൽ 18 പന്തിൽ മൂന്ന് വീതം സിക്സുകളും ഫോറുകളും അടക്കം 35 റൺസ് ആണ് അഭിഷേക് അടിച്ചെടുത്തത്. ഗിൽ 28 പന്തിൽ 28 റൺസും തിലക് വർമ്മ 34 പന്തിൽ പുറത്താവാതെ 26 റൺസും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി.
മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് കൈപ്പിടിയിലാക്കിയത്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 20 ഓവറിൽ 117 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
ഇന്ത്യൻ ബൗളിങ്ങിൽ ഹർഷിദ് റാണ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ശിവം ദുബെ, ഹർദിക് പാണ്ഡ്യ എന്നിവർ ഒരു വിക്കറ്റ് വീതവും നേടി.
നിലവിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്. ഡിസംബർ 17നാണ് പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
Former Indian player Aakash Chopra praised Abhishek Sharma for his brilliant performance for India in the third T20I against South Africa. Aakash Chopra said that the opposition team is always afraid when Abhishek Sharma comes out to bat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."