70 യാത്രക്കാരുമായി പോയ സ്ലീപ്പർ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചേർന്ന് എല്ലാ യാത്രക്കാരെയും രക്ഷിച്ചു
ലഖ്‌നൗ:ഡൽഹിയിൽ നിന്ന് ഗോണ്ടയിലേക്ക് 70 യാത്രക്കാരുമായി പോയ സ്ലീപ്പർ ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. ആഗ്ര - ലഖ്‌നൗ എക്സ്പ്രസ്‌വേയിൽ മധ്യപ്രദേശിലെ ഇൻഡോറിന് സമീപം അശോക്‌നഗറിലാണ് സംഭവം നടന്നത്.
Sleeper bus catches fire in Ashoknagar near Indore. No casualties reported. pic.twitter.com/EzeCpBDYR0
— CMNS_Media✍🏻 Dr. Physician 📝VEDA 👣 (@1SanatanSatya) October 25, 2025
ടോൾ പ്ലാസയെത്തുന്നതിന് ഏകദേശം അര കിലോമീറ്റർ മുൻപ് വെച്ചാണ് ബസ് പൊടുന്നനെ തീപിടിച്ച് കത്താൻ തുടങ്ങിയത്. എങ്കിലും, തീ ആളിക്കത്തുന്നതിന് മുൻപ് തന്നെ ബസിലുണ്ടായിരുന്ന 70 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കാൻ കഴിഞ്ഞു.
ഡ്രൈവറുടെയും കണ്ടക്ടറുടെയും ധീരമായ ഇടപെടൽ:
ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതവും ധീരവുമായ ഇടപെടലാണ് 70 പേരുടെ ജീവൻ രക്ഷിക്കാൻ കാരണമായത്. ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഒരു ടയറിലാണ് ആദ്യം തീപിടിച്ചതെന്നും എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നുമാണ് ഡ്രൈവർ പൊലിസിനോട് പറഞ്ഞത്.
സംഭവത്തെ തുടർന്ന് റോഡിൽ നിന്ന് ബസ് ഒരു വശത്തേക്ക് മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. ബസ് പൂർണ്ണമായും കത്തി നശിച്ചു. യാത്രക്കാരുടെ സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."