വൃക്കരോഗിക്ക് ആശ്വാസമായി മഹല്ല് കമ്മിറ്റിയും ക്ഷേത്ര ഭാരവാഹികളും ഒന്നിച്ചു; മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത് അരക്കോടിയോളം രൂപ, ഇത് മലപ്പുറത്തെ നന്മ
മഞ്ചേരി: വൃക്കരോഗിയുടെ ചികിത്സയ്ക്കായി മലപ്പുറത്ത് മഹല്ല് കമ്മിറ്റികളും ക്ഷേത്ര കമ്മിറ്റിയും കൈകോർത്തപ്പോൾ സമാഹരിച്ചത് അരക്കോടിയോളം രൂപ. വെറും 12 മണിക്കൂറിനുള്ളിലാണ് ജാതിമത ഭേദമന്യേ നാട്ടുകാർ ഈ വലിയ തുക ഷറഫുദ്ദീൻ എന്നയാൾക്ക് വേണ്ടി നൽകിയത്.
പുല്ലാര മേൽമുറി മഹല്ല് കമ്മിറ്റികളുടെയും പുല്ലാനൂർ ശ്രീ ദുർഗാ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു ഈ മാതൃകാപരമായ കാരുണ്യ കൂട്ടായ്മ. 50 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സംഭാവനയായി എത്തി.
കാരുണ്യത്തിന്റെ ഈ കൈത്താങ്ങിൽ കുട്ടികളും പങ്കുചേർന്നു എന്നതും ശ്രദ്ധേയമായി. 22 കുട്ടികളാണ് തങ്ങളുടെ സമ്പാദ്യമായ കുടുക്കകൾ പൊട്ടിച്ച് ചികിത്സാ സഹായം നൽകിയത്. മതമൈത്രിയുടെയും മനുഷ്യസ്നേഹത്തിന്റെയും ഉദാത്തമായ മാതൃകയായി ഈ ധനസമാഹരണം മാറി.
A remarkable display of communal harmony and generosity took place in Malappuram, where the local Mahalla Committee and Temple Authorities came together to raise funds for a kidney patient. They successfully collected nearly half a crore rupees (approximately 5 million Indian Rupees) in just a few hours, highlighting the extraordinary goodness and unity of the community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."