സൂര്യകാന്ത് മിശ്രയെ പിന്‍ഗാമിയായി നിര്‍ദേശിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്
ന്യൂഡല്‍ഹി: തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് സൂര്യകാന്ത് മിശ്രയെ നിര്‍ദേശിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. തന്റെ ശിപാര്‍ശ ഗവായ് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു.
സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപനാണ് സൂര്യകാന്ത്. സീനിയോറിറ്റി അനുസരിച്ച് ജസ്റ്റിസ് സൂര്യകാന്ത് തന്നൊണ് അടുത്ത ചീഫ് ജസ്റ്റിസാകേണ്ടത്. നവംബര്‍ 23നാണ് ബി.ആര്‍ ഗവായ് വിരമിക്കുന്നത്. സൂര്യകാന്തിന്റെ നിയമനം അംഗീകരിക്കപ്പെട്ടാല്‍ രാജ്യത്തിന്റെ 53ാമത് ചീഫ് ജസ്റ്റിസായി അദ്ദേഹം നിയമിതനാകും. അങ്ങിനെയെങ്കില്‍ 14 മാസമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.
പിന്‍ഗാമിയെ പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഒക്ടോബര്‍ 23 ന് കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് ഗവായിക്ക് അയച്ച കത്തിന്റെ തുടര്‍ച്ചയായാണ് ശുപാര്‍ശ. ചീഫ് ജസ്റ്റിസ് ഗവായി തന്റെ ശുപാര്‍ശ കത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച രാവിലെ ജസ്റ്റിസ് കാന്തിന് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
CJI BR Gavai in a letter to the Union Law Ministry recommends Justice Surya Kant as his successor Chief Justice of India. Justice Kant to be the 53rd Chief Justice of India #SupremeCourt pic.twitter.com/Pj6WrpZXjD
— Bar and Bench (@barandbench) October 27, 2025
എല്ലാ നിലക്കും ഈ സ്ഥാനത്തിന് അര്‍ഹനാണ് സൂര്യകാന്തെന്ന് ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. അദ്ദേഹം രാജ്യത്തിന് ഒരു മുതല്‍കൂട്ടായിരിക്കുമെന്നും ഗവായ് പ്രത്യാശ പ്രകടിപ്പിച്ചു.
ജീവിതത്തിന്റെ എല്ലാഘട്ടത്തിലും ബുദ്ധിമുട്ടറിഞ്ഞാണ് സൂര്യകാന്ത് വളര്‍ന്നത്. അതുകൊണ്ട് ജുഡീഷ്യല്‍ സഹായം തേടി വരുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് മനസിലാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. ഗവായ് പറഞ്ഞു. അവകാശങ്ങള്‍ക്കായി പോരാടുന്നവര്‍ക്കായി നീതിയും ന്യാവും ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ അദ്ദേഹത്തെ സഹായിക്കും- ഗവായ് കൂട്ടിച്ചേര്‍ത്തു.
2025 മെയിലാണ് ജസ്റ്റിസ് ഗവായ് ഇന്ത്യയുടെ 52ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുത്തത്. തുടര്‍ന്നു വരുന്ന രീതിയനുസരിച്ച് വിരമിക്കുന്നതിന് മുമ്പ് തല്‍സ്ഥാനത്തേക്ക് ആരുടെയെങ്കിലും പേര് നിര്‍ദേശിക്കാനുണ്ടോയെന്ന് പഴയ ചീഫ് ജസ്റ്റിസിനോട് ചോദിക്കും. സാധാരണയായി സീനിയോറിറ്റിയില്‍ മുമ്പിലുള്ള ജസ്റ്റിസിന്റെ പേരാണ് കേന്ദ്രസര്‍ക്കാറിന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് നല്‍കുക.
ഹരിയാനയുടെ പ്രായംകുറഞ്ഞ അഡ്വക്കറ്റ് ജനറലായി 38ാം വയസിലാണ് സൂര്യകാന്ത് തന്റെ കരിയര്‍ തുടങ്ങിയത്. 2004ല്‍ തന്റെ 42ാം വയസില്‍ പഞ്ചാബ്-ഹരിയാന ജഡ്ജിയായി. ജഡ്ജിയായി ചേര്‍ന്നതിന് ശേഷവും അദ്ദേഹം പഠനം തുടര്‍ന്നു. 2011ല്‍ എല്‍.എല്‍.ബി മാസ്റ്റേഴ്‌സ് ബിരുദദാരിയായി. 14 വര്‍ഷം ഹൈകോടതി ജഡ്ജിയുടെ പദവിവഹിച്ച അദ്ദേഹം 2018 ഹിമാചല്‍പ്രദേശ് ചീഫ് ജസ്റ്റിസായി. 2019ലാണ് സുപ്രിം കോടതിയിലെത്തുന്നത്.
ഔപചാരിക വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞാല്‍, ജസ്റ്റിസ് കാന്ത് നവംബര്‍ 24 ന് സത്യപ്രതിജ്ഞ ചെയ്യും, ജസ്റ്റിസ് ഗവായിയുടെ കാലാവധിക്കുശേഷം ഇന്ത്യന്‍ ജുഡീഷ്യറിയുടെ നേതൃത്വത്തിലെത്തും.
chief justice of india b r gavai has recommended justice suryakant mishra as his successor, marking a key development in the indian judiciary.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."