HOME
DETAILS

'എനിക്കെന്റെ അമ്മയെ കാണണം, എന്നെ രക്ഷിക്കണം ഇല്ലെങ്കില്‍ ഞാനിവിടെ മരുഭൂമിയില്‍ മരിച്ചുവീഴും': യുവാവിന്റെ വീഡിയോ വൈറല്‍, പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ടെന്ന് അധികൃതര്‍

  
Web Desk
October 27, 2025 | 12:59 PM

mans viral video saying i want to see my mother save me or ill die in the desert sparks concern but authorities reveal a small twist in the story

'എനിക്കെന്റെ അമ്മയെ കാണണം, എന്നെ രക്ഷിക്കണേ ഇല്ലെങ്കില്‍ ഞാനിവിടെ മരുഭൂമിയില്‍ മരിച്ചുവീഴും' ദിവസങ്ങള്‍ക്ക് മുമ്പ് പൊട്ടിക്കരഞ്ഞ് തന്നെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശ് സ്വദേശിയായ യുവാവിന്റെ വീഡിയോ വ്യാജമാണെന്ന് സഊദി പൊലിസ് വ്യക്തമാക്കി. 

സമൂഹ മാധ്യമത്തിലെ തന്റെ പേജിന്റെ റീച്ച് പെട്ടെന്ന് കുത്തനെ വര്‍ധിപ്പിക്കാനുള്ള യുവാവിന്റെ തന്ത്രമായിരുന്നു ഇതെന്ന് പൊലിസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് തൊട്ടുപിന്നാലെ പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലിസ് യുവാവിനെ വിളിച്ചുവരുത്തിയിരുന്നു. ഇതോടെയാണ് സത്യാവസ്ഥ വെളിപ്പെട്ടത്.

താന്‍ പറഞ്ഞതത്രയും വ്യാജമാണെന്നും അക്കൗണ്ടിന് റീച്ച് വര്‍ധിപ്പിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നും യുവാവ് സമ്മതിച്ചു. യുവാവിനെതിരെ കടുത്ത നടപടി എടുക്കാന്‍ സഊദി അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

ഭോജ്പുരിയില്‍ സംസാരിക്കുന്ന യുവാവ് പ്രയാഗ്രാജ് ജില്ലയിലെ പ്രതാപ്പൂരിലെ ഹാന്‍ഡിയ സ്വദേശിയാണെന്നാണ് വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തിയത്. ഡല്‍ഹി ആസ്ഥാനമായുള്ള ഒരു അഭിഭാഷകന്‍ പങ്കുവെച്ച വീഡിയോയില്‍, തൊഴിലുടമയെന്ന് കരുതപ്പെടുന്ന 'കപില്‍' തന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്തെന്ന് ഇയാള്‍ ആരോപിക്കുന്നു. ഉടന്‍ നാട്ടിലേക്ക് പോകാന്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

'എന്റെ ഗ്രാമം അലഹബാദിലാണ്... ഞാന്‍ സഊദി അറേബ്യയില്‍ എത്തി. കപിലിന്റെ കൈവശം പാസ്പോര്‍ട്ട് ഉണ്ട്. ഞാന്‍ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ അവന്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ദയവായി എന്നെ സഹായിക്കൂ, ഞാന്‍ മരിക്കും; എനിക്ക് എന്റെ അമ്മയുടെ അടുത്തേക്ക് പോകണം,' പശ്ചാത്തലത്തില്‍ ഒരു ഒട്ടകത്തിന്റെ ദൃശ്യം കാണിക്കവെ യുവാവ് പറയുന്നു.

ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജ് ജില്ലയിലെ ഷേഖ് പൂര്‍ ഛൗതാന ഗ്രാമത്തില്‍ നിന്നുള്ള 25 വയസ്സുകാരനായ അങ്കിതാണ് വ്യാജ വീഡിയോ ചെയ്തത്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 1-നാണ് ഇയാള്‍ റിയാദിലെത്തിയത്. ഇയാളുടെ ഭാര്യ പിങ്കിയുടെയും ഭാര്യാപിതാവിന്റെയും നിര്‍ബന്ധം കാരണമാണ് ഇയാള്‍ ജോലിക്കായി സഊദിയിലെത്തിയത്. ദേഷ്യം വരുന്ന സമയങ്ങളില്‍ ഭര്‍ത്താവ് ഇത്തരം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുള്ളതാണെന്ന് ഭാര്യ പിങ്കി വ്യക്തമാക്കി.

a video of a young man in the pleading for help and saying he might die in the desert went viral, but officials later clarified there’s a issue with his claims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം 34 വർഷത്തെ ചരിത്രം തകർത്ത് സൂപ്പർതാരം

Cricket
  •  2 hours ago
No Image

ഓസ്‌ട്രേലിയൻ പരമ്പരയിൽ ഇന്ത്യയുടെ എക്സ് ഫാക്ടർ ആ താരമായിരിക്കും: സഹീർ ഖാൻ

Cricket
  •  3 hours ago
No Image

ഡിസംബര്‍ 31-നകം സ്വദേശിവല്‍ക്കരണ ലക്ഷ്യം കൈവരിക്കണം: വീഴ്ച വരുത്തിയാല്‍ കനത്ത പിഴയെന്ന് മുന്നറിയിപ്പ്; പ്രവാസികള്‍ ആശങ്കയില്‍

uae
  •  3 hours ago
No Image

പിഎംശ്രീ; അനുനയം തള്ളി സിപിഐ, മന്ത്രിസഭാ യോഗത്തില്‍ നിന്നും സിപിഐ വിട്ടുനില്‍ക്കും

Kerala
  •  3 hours ago
No Image

വേണ്ടത് വെറും ഏഴ് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  3 hours ago
No Image

പെരുംമഴ: മഴ മുന്നറിയിപ്പില്‍ മാറ്റം, അതിശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

യുഎഇയിലെ ഈദുല്‍ ഇത്തിഹാദ് അവധി; എങ്ങനെ 9 ദിവസത്തെ മെഗാ ബ്രേക്ക് നേടാം? ഒരു 'സാന്‍ഡ്വിച്ച് ലീവ്' തന്ത്രം

uae
  •  4 hours ago
No Image

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) കേരളത്തിലും: സംസ്ഥാനത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  4 hours ago
No Image

പിഎം ശ്രീ പ്രതിഷേധം; വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസിലേക്ക് കെഎസ്‌യു മാർച്ച്, തിരുവനന്തപുരത്ത് സംഘർഷം

Kerala
  •  4 hours ago
No Image

പി.എംശ്രീ:പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ച ആരംഭിച്ചു,നിര്‍ണായക കൂടിക്കാഴ്ച ആലപ്പുഴയില്‍

Kerala
  •  4 hours ago

No Image

പി.എം ശ്രീ: സര്‍ക്കാര്‍ പിന്നോട്ടില്ല, നടപടികള്‍ വൈകിപ്പിച്ചേക്കും; പിണറായി- ബിനോയ് വിശ്വം കൂടിക്കാഴ്ച വൈകീട്ട്

Kerala
  •  8 hours ago
No Image

പ്രസവസമയത്ത് ഡോക്ടർമാർക്ക് സംഭവിച്ച വീഴ്ചയിൽ കുഞ്ഞിന്റെ തലച്ചോറിന് ക്ഷതം; ആശുപത്രിയും ഡോക്ടർമാരും ചേർന്ന് 700,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

uae
  •  8 hours ago
No Image

കൊടുവള്ളി നഗരസഭ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്: വോട്ടർ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് പൊലിസ് സാന്നിധ്യത്തിൽ; യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  8 hours ago
No Image

ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും മുമ്പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മറന്നു; പൊതുദര്‍ശനത്തിനിടെ തിരികെ വാങ്ങി ആശുപത്രി

Kerala
  •  8 hours ago