HOME
DETAILS

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

  
Web Desk
October 27, 2025 | 4:53 PM

african swine fever has been confirmed in thrissur

തൃശൂർ: തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൃശൂർ മണ്ണൂത്തി വെറ്ററിനറി സർവകലാശാലയുടെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ മുപ്പതോളം പന്നികൾക്ക് രോഗബാധയേറ്റതായി സംശയം. ബാംഗ്ലൂരിലെ എസ്ആർ‌ഡിഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അണുബാധ പകരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.  രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്നും 1 കി.മീ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. പത്ത് കിലോമീറ്റർ ചുറ്റളവിൽ രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നടപടി പൂർത്തിയാക്കിയാൽ ഉടൻ അണുനശീകരണ നടപടി നടപ്പിലാക്കാൻ നിർദ്ദേശം. പന്നികളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. 

 

ആഫ്രിക്കൻ പന്നിപ്പനി (ASF) വളർത്തുപന്നികളിലും കാട്ടുപന്നികളിലും ഉണ്ടാകുന്ന പകർച്ചവ്യാധിയായ ഒരു വൈറൽ രോഗമാണ്, 100% വരെയാണ് രോ​ഗത്തിന്റെ മരണനിരക്ക്. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമല്ല, പക്ഷേ പന്നി ഫാമുകൾക്ക് വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് രോ​ഗബാധ മൂലം ഏൽക്കുന്നത്. 

ഉയർന്ന പ്രതിരോധശേഷിയുള്ള വെെറസുകളാണിവ. വസ്ത്രങ്ങൾ, ബൂട്ടുകൾ, ചക്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയിൽ ഇതിന് അതിജീവിക്കാൻ കഴിയും. പന്നി ഇറച്ചി ഉപയോ​ഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ വസ്തുക്കളിലും ഇവ അതിജീവിക്കും. കൃത്യമായ പ്രതിരോധ രീതികൾ അവലംബിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ദരുടെ മുന്നറിയിപ്പ്. 

African Swine Fever has been confirmed at Mannuthy Veterinary University’s pig farm in Thrissur, with about 30 pigs suspected to be infected.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  4 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  4 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  4 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  4 days ago
No Image

യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപ്പിച്ച് 'അജ്ഞാതൻ'; തിരൂരങ്ങാടിയിലെ 'പ്രതി'യെ പൊക്കിയത് മരത്തിനു മുകളിൽ നിന്ന്

Kerala
  •  4 days ago
No Image

യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  4 days ago
No Image

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

uae
  •  4 days ago
No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  4 days ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  4 days ago