HOME
DETAILS

ബിഹാറില്‍ അങ്കത്തിനൊരുങ്ങി മഹാസഖ്യം; പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ഐക്യ റാലിക്കായി ഇന്‍ഡ്യ  

  
Web Desk
October 28, 2025 | 2:19 AM

mahasagyam will release election manifesto today in bihar election

പട്‌ന: തെരഞ്ഞെടുപ്പ് അടുത്ത ബിഹാറില്‍ അരയും തലയും മുറുക്കി അണികള്‍. എന്തുവിലകൊടുത്തും ബിഹാര്‍ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്‍ഡ്യ ബ്ലോക്ക് ഉള്‍പ്പെടുന്ന മഹാസഖ്യം. ഛഠ് പൂജ ആഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. മഹാസഖ്യത്തിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. 

ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രചരണം കൊഴുപ്പിക്കാനാണ് നീക്കം. രാഹുല്‍ ഗാന്ധിയും, തേജസ്വി യാദവും സംയുക്ത തിരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കും. പ്രിയങ്ക ഗാന്ധിയും പ്രചരണത്തിനായി ബിഹാറിലെത്തും. മുന്നണികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് ഐക്യം ഊട്ടിയുറപ്പിക്കാനാണ് മഹാസഖ്യം തയ്യാറെടുക്കുന്നത്. 

അതേസമയം ബിഹാറില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി(വി.ഐ.പി) നേതാവ് മുകേഷ് സാഹ്നിയാണ് മുന്നണിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി. പട്‌നയില്‍ നടന്ന സഖ്യത്തിന്റെ സംയുക്ത സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എല്ലാ മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയെന്നും ഇതിനുശേഷമാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്നും ഗെഹ്ലോട്ട് പറഞ്ഞു. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനാണ് രാഹുല്‍ ഗാന്ധിയും ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ കടുത്ത ആത്മവിശ്വാസത്തിലാണെങ്കിലും നിര്‍ണായകമായ മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കുമോയെന്ന ആശങ്കയിലാണ് ആര്‍.ജെ.ഡി. 90കളില്‍ ലാലു പ്രസാദ് യാദവിനെ ബിഹാര്‍ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലെത്തിച്ചത് മുസ്‌ലിം-യാദവ് വോട്ടുകളായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ മകന്‍ തേജസ്വി യാദവ് വീറുറ്റ പോരാട്ടവുമായി രംഗത്തെത്തുമ്പോള്‍, മുസ്‌ലിം വോട്ടുകള്‍ ചിതറിപ്പോകുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം.

ബിഹാറില്‍ 32 സീറ്റുകള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ്. 243 മണ്ഡലങ്ങളില്‍ 70 എണ്ണത്തിലും മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായിരിക്കും. നവതരംഗവുമായെത്തുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി 40 മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ചെറു പാര്‍ട്ടികളെ കോര്‍ത്തുണ്ടാക്കിയ അസദുദ്ദീന്‍ ഉവൈസിയുടെ മഹാ ജനാധിപത്യ സഖ്യവും(ജി.ഡി.എ) മുസ്‌ലിം വോട്ടുകളില്‍ ഒരു പങ്ക് സ്വന്തമാക്കിയേക്കും. 64 സീറ്റിലാണ് ജി.ഡി.എ മത്സരിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലില്‍ ഉള്‍പ്പെടെ ഉവൈസി ശ്രദ്ധയൂന്നുന്നത് മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടവരുത്തിയേക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്,

ബിഹാറിലെ ജനസംഖ്യയില്‍ 17.7% മുസ്‌ലിംകളാണെന്ന് 2022ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ ജാതി സര്‍വേയില്‍ വ്യക്തമായിരുന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി 18 മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയതില്‍ എട്ടുപേരും ജയിച്ചിരുന്നു. 

Mahasakhyam, which includes the INDIA bloc has decided to intensify election campaigning in bihar. he manifesto of the Grand Alliance will be released today.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  3 hours ago
No Image

അവശ്യസാധനങ്ങളില്ല; പട്ടിണിയിൽ ഗസ്സ; റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ

International
  •  3 hours ago
No Image

കേരളത്തിൽ എസ്.ഐ.ആർ ഇന്നുമുതൽ; നിലവിലെ വോട്ടർ പട്ടിക മരവിപ്പിച്ചു

Kerala
  •  3 hours ago
No Image

മോൻത ചുഴലിക്കാറ്റ് തീരത്തേക്ക്; സംസ്ഥാനത്ത് വ്യാപക മഴയക്ക് സാധ്യത; ഏഴിടത്ത് യെല്ലോ അലർട്ട്; തൃശൂരിൽ അവധി

Kerala
  •  4 hours ago
No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  11 hours ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  11 hours ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  12 hours ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  12 hours ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  12 hours ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  12 hours ago