ശ്രേയസിന് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്; ഇന്ത്യക്ക് കനത്ത തിരിച്ചടി
ഓസ്ട്രേലിയക്കെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ നിന്നും ഓൾ ഇന്ത്യൻ ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഢി പുറത്ത്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്. ഇതിന് പിന്നാലെ താരം അവസാന ഏകദിനത്തിൽ കളിച്ചിരുന്നില്ല. ഈ സമയങ്ങളിൽ നിതീഷ് കുമാർ ടി ട്വന്റി പരമ്പരയിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാൽ ബിസിസിഐയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം താരത്തിന് മൂന്നു മത്സരങ്ങളും നഷ്ടമാകുമെന്നാണ് സൂചിപ്പിക്കുന്നത്.
അതേസമയം ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് പരുക്ക് പറ്റിയിരുന്നു. ഓസ്‌ട്രേലിയൻ താരം അലക്‌സ് കാരിയെ പുറത്താക്കാനായി ബാക്ക്‌വേർഡ് പോയിന്റിൽ നിന്ന് പിന്നിലേക്ക് ഓടി ശ്രേയസ് ഒരു മികച്ച ക്യാച്ചെടുത്തിരുന്നു. ഈ സമയം വഴുതി വീണാണ് താരത്തിന്റെ വാരിയെല്ലിന് പരുക്കേറ്റത്.
അതേസമയം ഇന്ത്യ-ഓസ്ട്രേലിയ മൂന്ന് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. പരുക്കേറ്റ നിതീഷ് കുമാറിന് പകരം ശിവം ദുബെയാണ് ടീമിൽ ഇടം നേടിയത്. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു.
Here's a look at #TeamIndia's Playing XI ahead of the 1st T20I 🙌
— BCCI (@BCCI) October 29, 2025
Updates ▶️ https://t.co/VE4FvHCa1u#AUSvIND pic.twitter.com/UgzNGqFkTS
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ്മ, ശുഭ്‌മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, അക്‌സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഫിലിപ്പ്, സേവ്യർ ബാർട്ട്‌ലെറ്റ്, നഥാൻ എല്ലിസ്, മാത്യു കുഹ്നമാൻ, ജോഷ് ഹേസൽവുഡ്.
India all-rounder Nithish Kumar Reddy has been ruled out of the three-match T20I series against Australia. He suffered an injury in the second ODI against Australia. Following this, he did not play in the final ODI.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."