HOME
DETAILS

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ അഞ്ചിന് ആരംഭിക്കും; ഫെസ്റ്റിവലിലെത്തുന്ന ഭാ​ഗ്യശാലിക്ക് ലഭിക്കുക 4 ലക്ഷം ദിർഹത്തിന്റെ ​ഗ്രാൻഡ് പ്രൈസ്

  
October 30, 2025 | 10:35 AM

31st dubai shopping festival to begin on december 5 2025 mega raffle offers daily car and cash prizes

ദുബൈ: ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) 31-ാമത് പതിപ്പ് 2025 ഡിസംബർ അഞ്ചിന് ആരംഭിക്കും. 2026 ജനുവരി 11 വരെ ഷോപ്പിങ്ങ് ഫെസ്റ്റിവൽ നീണ്ടുനിൽക്കും. ഇത്തവണത്തെ മെഗാ റാഫിൾ നറുക്കെടുപ്പുകളിൽ ഒരു ഭാഗ്യശാലിയ്ക്ക് ഒരു പുതിയ നിസാൻ കാറും 100,000 ദിർഹവും (ഏകദേശം 22 ലക്ഷം രൂപ) ദിവസേന സമ്മാനമായി നേടാൻ അവസരമുണ്ട്. മാത്രമല്ല, ഫെസ്റ്റിവലിന്റെ അവസാന ദിവസം ഒരു ഭാ​ഗ്യശാലിക്ക് 400,000 ദിർഹമിന്റെ (ഏകദേശം 90 ലക്ഷം രൂപ) ഗ്രാൻഡ് പ്രൈസും ലഭിക്കും.

റാഫിൾ ടിക്കറ്റ് എങ്ങനെ നേടാം?

ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും 100 ദിർഹം വിലയുള്ള റാഫിൾ ടിക്കറ്റുകൾ ഇപ്പോൾ വാങ്ങാവുന്നതാണ്.

ടിക്കറ്റുകൾ ലഭിക്കുന്ന സ്ഥലങ്ങൾ

  • തസ്ജീൽ (Tasjeel) സെന്ററുകൾ
  • എനോക് (ENOC) സ്റ്റേഷനുകൾ
  • സൂം (ZOOM) സ്റ്റോറുകൾ
  • ഓട്ടോപ്രോ (AutoPro) സർവിസ് ഔട്ട്ലെറ്റുകൾ
  • ഓരോ ടിക്കറ്റും രണ്ട് സമ്മാനങ്ങൾ നേടാൻ അവസരം നൽകും.

സമ്മാനങ്ങൾ

ഓരോ ടിക്കറ്റും പ്രതിദിന നറുക്കെടുപ്പിൽ ഉൾപ്പെടുത്തും. ഇതുവഴി ഒരു ഭാഗ്യശാലിക്ക് നിസാൻ പാത്ത്ഫൈൻഡർ, എക്സ്-ടെറ, എക്സ്-ട്രെയിൽ, കിക്സ്, അല്ലെങ്കിൽ മാഗ്നൈറ്റ് തുടങ്ങിയ മോഡലുകളിൽ ഏതെങ്കിലും ഒരു കാറും അതോടൊപ്പം 100,000 ദിർഹവും സമ്മാനമായി നേടാൻ സാധിക്കും. 

ഈ നറുക്കെടുപ്പുകളിൽ വിജയിക്കാത്തവർക്ക് വീണ്ടും അവസരമുണ്ട്. അവർക്കായി 2026 ജനുവരി 11-ന് ഒരു ഗ്രാൻഡ് നറുക്കെടുപ്പ് നടത്തും. ഇതിലെ വിജയിക്ക് 400,000 ദിർഹമിന്റെ സമ്മാനം ലഭിക്കും.

The 31st edition of the Dubai Shopping Festival (DSF) is scheduled to commence on December 5, 2025, and will run until January 11, 2026. This year's Mega Raffle draws offer daily chances for one lucky shopper to win a brand-new Nissan car along with a cash prize of Dh100,000 (approximately ₹22 lakh).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍

Saudi-arabia
  •  6 days ago
No Image

ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു

Kerala
  •  6 days ago
No Image

രണ്ട് ​ഗോളുകൾ,ഒരു അസിസ്റ്റ്; 4-1 ന്റെ തകർപ്പൻ വിജയം നേടിയിട്ടും യുണൈറ്റഡ് നായകന് മോശം പ്രകടനമെന്ന് വിമർശനം

Football
  •  6 days ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  6 days ago
No Image

'കോണ്‍ഗ്രസ് അതിജീവിതയ്‌ക്കൊപ്പം'; അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി, പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് സണ്ണി ജോസഫ്

Kerala
  •  6 days ago
No Image

തൊഴിലിടങ്ങളിലെ സുരക്ഷ തൊഴിലുടമകളുടെ ഉത്തരവാദിത്തം; ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  6 days ago
No Image

ആർ. ശ്രീലേഖ പെരുമാറ്റച്ചട്ടം ലംഘിച്ചു; വിമർശനവുമായി മന്ത്രി ശിവൻകുട്ടി, കാരണം വോട്ടെടുപ്പ് ദിനത്തിൽ പ്രീ-പോൾ സർവേ ഫലം പങ്കുവച്ചത്

Kerala
  •  6 days ago
No Image

എല്‍കെജി ക്ലാസുകള്‍ ആരംഭിക്കാന്‍ 20 കുട്ടികള്‍ നിര്‍ബന്ധം

National
  •  6 days ago
No Image

ഒമാനില്‍ മത്സ്യബന്ധനം ശക്തിപ്പെടുത്താന്‍ സ്മാര്‍ട്ട് ട്രാക്കിംഗ് സംവിധാനം ആരംഭിച്ച് മന്ത്രാലയം        

oman
  •  6 days ago
No Image

അവധിക്കാലത്ത് കുതിരയോട്ടം പഠിക്കാം: യുവജനങ്ങൾക്ക് വിനോദവും വിജ്ഞാനവും നൽകി ദുബൈ പൊലിസ്

uae
  •  6 days ago