മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തര്‍ ചേംബര്‍ ആസ്ഥാനം സന്ദര്‍ശിച്ചു
ദോഹ: ഖത്തറിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആസ്ഥാനം സന്ദര്‍ശിച്ചു. ഖത്തര്‍ ചേംബര്‍ ഫസ്റ്റ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ ത്വവാര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഖത്തര്‍ ചേംബര്‍ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അബ്ദുല്‍ റഹ്മാന്‍ അല്‍ അന്‍സാരി, ഷഹീന്‍ മുഹമ്മദ് അല്‍ മുഹന്നദി, ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍, കേരള സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി, ലുലു ഗ്രൂപ്പ് ഡയരക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, സി.വി റപ്പായി എന്നിവരും സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.
ഖത്തര്‍ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി മര്‍യം അല്‍ മിസ്‌നദുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ആകര്‍ഷകമായ നിക്ഷേപ സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. ഖത്തറില്‍ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
Chief Minister Pinarayi Vijayan visited the Qatar Chamber headquarters
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."