HOME
DETAILS

പാനൂര്‍ വടിവാള്‍ ആക്രമണത്തില്‍ 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു; പൊലിസ് വാഹനം തകര്‍ത്തടക്കം കുറ്റം ചുമത്തി 

  
December 14, 2025 | 3:51 AM

post-election violence in kannur cases filed against cpm workers

 

കണ്ണൂര്‍: പാനൂരിലെ വടിവാള്‍ ആക്രമണത്തില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ ശരത്ത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരാണെന്നും പൊലീസ് വ്യക്തമാക്കി. പൊലിസ് വാഹനം തകര്‍ത്തതടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വടക്കന്‍ കേരളത്തിലടക്കം സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ട കാഴ്ചയാണ് ഇന്നലെ കണ്ടത്. വടിവാളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു ഇവരുടെ അക്രമം. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും അക്രമങ്ങളില്‍ പരിക്കേറ്റു. കേരളത്തില്‍ ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരവും യുഡിഎഫ് തരംഗവും എല്‍ഡിഎഫ് പ്രവര്‍ത്തകരെ എത്രമാത്രം ഉലയ്ക്കുന്നു എന്നതിന്റെ തെളിവായിരുന്നു വിവിധ ജില്ലകളില്‍ ഇന്നലെ രാത്രി അരങ്ങേറിയ അക്രമസംഭവങ്ങള്‍. ഫലം വന്നതിന് തൊട്ടുപിന്നാലെ കണ്ണൂര്‍ പാനൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ വടിവാള്‍ പ്രകടനം.

യുഡിഎഫ് പ്രകടനത്തിന് നേരെ സ്‌ഫോടക വസ്തുക്കളെറിയുകയായിരുന്നു. ലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അക്രമികള്‍ അഴിഞ്ഞാടി. ചിലര്‍ക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറയിലും സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായി.

ഏറാമല തുരുത്തിമുക്കില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെയായിരുന്നു പിന്നീട് ആക്രമണം നടന്നത്. പൊലിസ് സാന്നിധ്യത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ ഓഫിസിന് നേരെ അക്രമം അഴിച്ചുവിട്ടത്. ഏറാമലയിലെ തന്നെ ഇന്ദിരാഭവന് നേരെയും ആക്രമണം നടന്നു. ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയുണ്ടായ ബോംബേറില്‍ പ്രതിമയുടെ കൈകളും തകര്‍ന്നു. കാസര്‍കോട് ബേഡകത്ത് ആഹ്ലാദപ്രകടനത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസുകാരെ ആക്രമിച്ചു.

തടയാന്‍ ശ്രമിച്ച പൊലിസുകാര്‍ക്കും പരിക്കേറ്റു. യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ ബത്തേരിയിലുണ്ടായ ആക്രമണത്തില്‍ സ്ഥാനാര്‍ത്ഥിക്കടക്കം പരിക്കേറ്റു. സഞ്ചരിച്ച വാഹനം അടിച്ചു തകര്‍ത്തതായും കമ്പി വടികള്‍ ഉപയോഗിച്ച് ആക്രമിച്ചതായും യുഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബിജെപി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിലും ഏറ്റുമുട്ടലുണ്ടായി.

 

Police have registered cases against around 50 CPM workers in connection with a sword attack in Panoor, Kannur, following election results. According to police, the attack was led by Sharath, Ashwanth, Anuvin, Ashiq, Sachin, and Jeevan, and charges include vandalising a police vehicle.After the election defeat, violent clashes erupted across parts of North Kerala, allegedly involving CPM workers using swords and explosive materials. Several UDF supporters and candidates were injured in the attacks. In Panoor, CPM activists allegedly created a tense atmosphere immediately after the results by conducting a sword display and throwing explosives at UDF victory processions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  5 hours ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  6 hours ago
No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  6 hours ago
No Image

യു.ഡി.എഫ് വിട്ടവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയം; കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

Kerala
  •  6 hours ago
No Image

പാലക്കാട് കാലിടറി എൽഡിഎഫ്; ഇടത് കോട്ടകളിൽ വിള്ളൽ; യു.ഡി.എഫിന് മിന്നും ജയം

Kerala
  •  6 hours ago
No Image

കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം

Kerala
  •  7 hours ago
No Image

അധിക്ഷേപ പരാമര്‍ശത്തില്‍ തിരുത്ത് ; 'അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംഎം മണി'

Kerala
  •  7 hours ago
No Image

ഇടതിനോട് 'സലാം' പറഞ്ഞ് പെരിന്തൽമണ്ണ; മൂന്നര പതിറ്റാണ്ടിനു ശേഷം നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്

Kerala
  •  7 hours ago
No Image

ദീപ്തി, ഷൈനി, മിനിമോൾ ; ആരാകും മേയർ? കൊച്ചിയിൽ സസ്പെൻസ്

Kerala
  •  7 hours ago
No Image

എറണാകുളം തൂക്കി യുഡിഎഫ്; പഞ്ചായത്തുകളിലും തേരോട്ടം

Kerala
  •  7 hours ago