അധിക്ഷേപ പരാമര്‍ശത്തില്‍ തിരുത്ത് ; 'അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംഎം മണി'
ഇടുക്കി: ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം.എം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റായിപ്പോയെന്നും പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എം.എം മണി വ്യക്തമാക്കി. ഇന്നലെ അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. അപ്പോഴത്തെ സാഹചര്യത്തില്‍ പറഞ്ഞു പോയതാണ്.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും എംഎം മണി വിമര്‍ശനമുന്നയിച്ചു. വിഡി സതീശന്‍ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്നായിരുന്നു എംഎം മണിയുടെ അഭിപ്രായം. നേതാക്കളാരും വിളിക്കുകയോ പ്രസ്താവന തിരുത്താന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഇതെല്ലാം ജനങ്ങളുടെ അവകാശമാണെന്ന് പറയുമ്പോള്‍, പാവപ്പെട്ട ആളുകള്‍ക്ക് പെന്‍ഷനോ സഹായമോ, മലയോര കര്‍ഷകര്‍ക്ക് പട്ടയമോ ഒന്നും നല്‍കാതിരുന്നത് യുഡിഎഫിന്റെ അവകാശമാണോ?
യുഡിഎഫ് ഭരണകാലത്ത് ഇത്തരം സമീപനങ്ങള്‍ക്കെതിരെ പ്രക്ഷോഭവും സമരവും നടത്തിയപ്പോള്‍ അതിനെ അടിച്ചമര്‍ത്തിയതും ശരിയാണെന്ന് പറയണോയെന്നും മണി ചോദിച്ചു. ഉമ്മന്‍ചാണ്ടിയും എ.കെ ആന്റണിയും കെ കരുണാകരനുമൊക്കെ ഭരിച്ചപ്പോഴും ജനങ്ങള്‍ ഉണ്ടായിരുന്നു. ഈ ജനങ്ങളുടെ അവകാശങ്ങളൊന്നും അന്ന് നടന്നില്ലല്ലോ. അതില്‍ നിന്നു വ്യത്യസ്തമായി എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ചെയ്ത ക്ഷേമ പ്രവര്‍ത്തനങ്ങള്‍, മുമ്പത്തെ എല്‍ഡിഎഫ് ഇതര സര്‍ക്കാരുകള്‍ ചെയ്തിട്ടുണ്ടോ?
രാഷ്ട്രീയപ്രവര്‍ത്തകര്‍ സാമൂഹ്യവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എം.എം മണി പറഞ്ഞു.കേരളം കണ്ട ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വിഡി സതീശന്‍. ആരെല്ലാം പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട്. സമീപനത്തില്‍ തന്നെ പാളിച്ചയുള്ള പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്നാണ് എന്റെ അഭിപ്രായം.
അദ്ദേഹം കാര്യങ്ങളെല്ലാം വ്യാഖ്യാനിക്കുന്നത് പ്രത്യേക ശൈലിയിലും രീതിയിലുമാണ്. അതിനോട് എല്ലാ കോണ്‍ഗ്രസുകാരും യോജിക്കുമെന്ന് കരുതുന്നില്ല. എന്തായിരുന്നാലും ഇന്നലെ നടത്തിയ പ്രതികരണം വേണ്ടിയിരുന്നില്ലെന്ന പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നുവെന്നുമാണ് എംഎം മണി പറഞ്ഞു. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകള്‍ തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തു എന്നായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ എംഎം മണിയുടെ അഭിപ്രായം.
നല്ല ഒന്നാന്തരം പെന്‍ഷന്‍ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ച ശേഷം നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് തോന്നുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ജനങ്ങളെയും വോട്ടര്‍മാരെയും അപമാനിക്കുന്ന തരത്തിലുള്ള എംഎം മണിയുടെ പ്രസ്താവന വിവാദമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് മണിയുടെ പ്രസ്താവനയെ തള്ളി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി രംഗത്തു വരികയും ചെയ്തിരുന്നു.
Senior CPM leader M.M. Mani clarified and partially withdrew his controversial remarks made a day earlier, stating that he had made a mistake and that his comments were unnecessary. He said he accepts the party’s position on the issue and explained that the remarks were made in the heat of the moment. Mani also stated that no party leader had asked him to correct or withdraw his statement. At the same time, Mani continued his criticism of Opposition Leader V.D. Satheesan, describing him as a low-standard opposition leader. He questioned whether the UDF’s claim of defending people’s rights included their alleged failure to provide pensions, welfare assistance to the poor, or land titles to hill farmers during their tenure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."