ദുബൈ റൈഡ് ഞായറാഴ്ച; ദുബൈയിലെ റോഡുകൾ സൈക്ലിംഗ് ട്രാക്കുകളാകുന്ന മഹാ ഈവന്റ്; കാത്തിരിപ്പോടെ ആരാധകർ
ദുബൈ: ദുബൈയിലെ സൈക്ലിംഗ് ആരാധകർ കാത്തിരിക്കുന്ന ആ വലിയ ഇവന്റ് വീണ്ടും എത്തുകയാണ്. കഴിഞ്ഞ വർഷം 37,000-ൽ അധികം സൈക്കിൾ യാത്രികരെ ആകർഷിച്ച ദുബൈ റൈഡിന്റെ രജിസ്‌ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ (DFC) ഭാഗമായി, ദുബൈ നഗരത്തിന്റെ ഹൃദയത്തിലൂടെ സൈക്കിൾ സവാരി നടത്താൻ ഇത് അവസരം നൽകുന്നു.
2025 നവംബർ 2-ന് നടക്കുന്ന ഈ പരിപാടി, ഈ വർഷത്തെ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഉദ്ഘാടന വാരാന്ത്യത്തിലെ പ്രധാന ആകർഷണമായിരിക്കും. മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, ദുബൈ വാട്ടർ കനാൽ, ബുർജ് ഖലീഫ തുടങ്ങിയ ദുബൈയിലെ പ്രശസ്ത സ്ഥലങ്ങളിലൂടെ സൈക്കിൾ യാത്രികർക്ക് യാത്ര ചെയ്യാൻ സാധിക്കും.
വിവിധ റൂട്ടുകൾ
സൈക്കിൾ പ്രേമികൾക്കും, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും അവരുടെ കഴിവുകൾക്കനുസരിച്ചുള്ള റൂട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്:
- 12 കിലോമീറ്റർ റൂട്ട്: ഷെയ്ഖ് സായിദ് റോഡിലൂടെയുള്ള മനോഹരമായ റൂട്ട്.
- 4 കിലോമീറ്റർ ലൂപ്പ്: ഡൗൺടൗൺ ദുബൈയിലൂടെയുള്ള കുടുംബസൗഹൃദ റൂട്ട്.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി ഒരു പ്രത്യേക എൻട്രി പോയിന്റ് ലഭ്യമാണ്. അവർക്ക് ഹാൻഡ് സൈക്കിളുകൾ, ടാൻഡം ബൈക്കുകൾ, പ്രത്യേകതരം സൈക്കിളുകൾ എന്നിവ ഉപയോഗിക്കാം.
സ്പീഡ് ലാപ്സ് (Speed Laps)
ദുബൈ റൈഡ് സ്പീഡ് ലാപ്‌സ് വീണ്ടും തിരിച്ചെത്തും, ഇതുവഴി പരിചയസമ്പന്നരായ സൈക്കിൾ യാത്രികർക്ക് അതിവേഗ സൈക്കിളിങ്ങിന്റെ ആവേശം അനുഭവിക്കാൻ സാധിക്കും.
12 കിലോമീറ്ററാണ് സ്പീഡ് ലാപ്സിന്റെ ദൈർഘ്യം. ഷെയ്ഖ് സായിദ് റോഡിലൂടെ വേഗത്തിൽ സൈക്കിൾ ഓടിക്കാനുള്ള അപൂർവ അവസരമാണ് സ്പീഡ് ലാപ്സ് നൽകുന്നത്.
- അഡ്വാൻസ്ഡ് സൈക്കിൾ യാത്രികർക്ക് വേണ്ടി മാത്രമുള്ളതാണ്.
- കുറഞ്ഞത് 30kmph വേഗത നിലനിർത്തണം.
- ഈ വേഗത നിലനിർത്താൻ കഴിയുന്ന റേസർ ബൈക്കുകൾ ഉപയോഗിക്കണം.
- ദുബൈ റൈഡ് മാർഷൽമാരുടെ നിർദ്ദേശങ്ങൾ പാലിക്കണം.
സ്പീഡ് ലാപ്സ് പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം പ്രധാന ഇവന്റിൽ ചേരാവുന്നതാണ്. സ്പീഡ് ലാപ്സിനായുള്ള രജിസ്‌ട്രേഷനുകൾ ഒക്ടോബർ 6-ന് ആരംഭിച്ചിരുന്നു.
ബിബ് (Bib) സ്വീകരിക്കേണ്ട സ്ഥലം
പങ്കെടുക്കുന്നവർക്ക് ദുബൈ റൈഡിനും സ്പീഡ് ലാപ്സിനും വേണ്ടി വെവ്വേറെ ബിബുകൾ (പങ്കാളിത്ത നമ്പർ) ലഭിക്കും. ഒക്ടോബർ 29 മുതൽ നവംബർ 1 വരെ ദുബൈ മുനിസിപ്പാലിറ്റി 30x30 ഫിറ്റ്‌നസ് വില്ലേജ് സബീൽ പാർക്കിൽ നിന്ന് ഇവ ശേഖരിക്കാം.
www.dubairide.com എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ഇവന്റിനായി രജിസ്റ്റർ ചെയ്യാം.
റോഡ് അടച്ചിടൽ വിവരങ്ങൾ
റൈസ് നടക്കുന്ന ദിവസം രാവിലെ 3.30 മുതൽ 10.30 വരെ റോഡുകൾ അടച്ചിടുമെന്ന് RTA അറിയിച്ചു.
അടച്ചിടുന്ന റോഡുകൾ:
- ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിനും അൽ ഹദിഖ റോഡ് ബ്രിഡ്ജിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡ്.
- ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്.
- ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിൽ നിന്നുള്ള വൺവേ.
ബദൽ മാർഗങ്ങൾ
- അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ്
- സബീൽ പാലസ് റോഡ്
- അൽ വാസൽ റോഡ്
- അൽ ഖൈൽ റോഡ്
- അൽ അസൈൽ സ്ട്രീറ്റ്
Get ready to gear up and hit the roads of Dubai! The highly anticipated Dubai Ride 2025 is back, and registration is now open. This exciting cycling event, part of the Dubai Fitness Challenge (DFC), attracts thousands of cyclists from around the world.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."