പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്തു; ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം; താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം. പ്ലാറ്റ്ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ശശിധരന് നേരെ ആക്രമണം ഉണ്ടായത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ ഉപ്പളയിലെ ഗേറ്റ് കീപ്പര്‍ ധനേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. 'ലേഡീസ് റസ്റ്റ് റൂമിന് സമീപം ധനേഷ് കിടന്നുറങ്ങി' ഇക്കാര്യം ചോദിച്ചതിനാണ് മര്‍ദിച്ചതെന്ന് റയില്‍വേ പൊലീസ് വിശദീകരിച്ചു. ഇയാളുടെ ബാഗ് കുറച്ച് ദൂരെയായി കിടന്നിരുന്നു. ഇത് നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എടുത്ത് വയ്ക്കൂവെന്ന് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചതോടെ യാതൊരു പ്രകോപനവും കൂടാതെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ശശീന്ദ്രന്‍ പൊലിസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. സംഭവത്തില് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
ഡ്യൂട്ടിയുടെ ഭാഗമായി കയ്യിലുണ്ടായിരുന്ന 15,000 രൂപ വിലമതിക്കുന്ന ഉപകരണം നശിപ്പിക്കപ്പെട്ടതായും എഫ്‌ഐആറില്‍ പറയുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് പ്രതിയായ ധനേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.
English Summary: At the Kannur railway station, an RPF officer named Shashidharan was brutally assaulted after questioning a man for sleeping on the platform. The accused, Dhanesh, a temporary railway gatekeeper from Uppala, was taken into police custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."