ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍
ദുബൈ: 39ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ അതിന്റെ ആഗോള സി.എസ്.ആര്‍ വിഭാഗമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സിലൂടെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ മാനുഷിക സേവനങ്ങള്‍ വ്യാപിപ്പിക്കാനായുള്ള പ്രധാന പദ്ധതി പ്രഖ്യാപിച്ചു. 2027 ഡിസംബര്‍ 11 ന് 40ാം വാര്‍ഷികത്തോടെ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ സര്‍വിസസ് (എ.വി.എം.എം.എസ്) യൂനിറ്റുകളുടെ എണ്ണം 100ല്‍ എത്തിക്കാനും സന്നദ്ധ പ്രവര്‍ത്തകരുടെ ശൃംഖല 1,00,000 അംഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും ആഗോള തലത്തില്‍ 8 ദശലക്ഷം ഗുണഭോക്താക്കളിലേക്ക് സേവനം ലഭ്യമാക്കാനുമാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.
നിലവില്‍ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് 20 രാജ്യങ്ങളില്‍ 95,000ത്തിലധികം സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന ശൃംഖലയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
7 ദശലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കാണ് നിലവില്‍ സേവനമെത്തിക്കുന്നത്. ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും അഞ്ച് പുതിയ രാജ്യങ്ങളെ ചേര്‍ത്ത് 25 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ആസ്റ്റര്‍ വളണ്ടിയേഴ്‌സ് നിലവില്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ മൊത്തം 67 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും (എം.എം.യു) നടത്തി വരുന്നു. പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ വിദൂര പ്രദേശങ്ങളില്‍ ജീവിക്കുന്ന അര്‍ഹരിലേക്ക് നേരിട്ട് എത്തിച്ചു കൊണ്ടാണ് ഈ ദൗത്യം നിറവേറ്റുന്നത്. ഇന്ത്യയില്‍ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന് കീഴില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ശൃംഖലയിലുടനീളം റേഡിയേഷന്‍, ഓങ്കോളജി സേവനങ്ങള്‍ മെച്ചപ്പെടുത്താനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആസ്റ്റര്‍ 120 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ ഉദ്യമത്തിന്റെ ഭാഗമായി അഞ്ച് സമര്‍പ്പിത സൗജന്യ റേഡിയേഷന്‍ തെറാപ്പി യൂണിറ്റുകളും പുറത്തിറക്കും. ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്ക് നൂതന കാന്‍സര്‍ പരിചരണത്തിലേക്കുള്ള പ്രവേശനം വലിയ തോതില്‍ ലഭ്യമാക്കും.
ആസ്റ്റര്‍ വളണ്ടിയേഴ്‌സ് അടുത്തിടെ റിപ്പബ്ലിക് ഓഫ് ഛാഡില്‍ 67ാമത് എ.വി.എം.എം.എസ് യൂണിറ്റും, ഗുജറാത്തിലെ മെഹ്‌സാനയിലെ ഗണപത് സര്‍വകലാശാലയുമായി സഹകരിച്ച് ഇന്ത്യയില്‍ 66ാമത് യൂണിറ്റും ആരംഭിച്ചിരുന്നു. ഛാഡ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് അവിടത്തെ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. അതേസമയം ഇന്ത്യന്‍ യൂണിറ്റ് ഗുജറാത്തിലെ സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് വിവിധ പ്രാദേശിക ആവശ്യങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണ പരിഹാരങ്ങള്‍ സ്വീകരിക്കാനുള്ള യൂണിറ്റായാണ് സജ്ജമാക്കിയത്. ഐ.ഒ.ടി പ്രാപ്തമാക്കിയ ടെലിമെഡിസിന്‍ സേവനങ്ങള്‍, കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, രോഗനിര്‍ണയ സംവിധാനങ്ങള്‍, മെഡിസിന്‍ ഡിസ്‌പെന്‍സിങ്ങ് സൗകര്യങ്ങള്‍, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വിദ്യാഭ്യാസ ഇടങ്ങള്‍ എന്നിവ ഈ യൂണിറ്റുകളില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇത് ആധുനികവും സുസ്ഥിരവുമായ ആരോഗ്യ സംരക്ഷണം അര്‍ഹരായ ജന സമൂഹങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിന് നിര്‍ണായക പങ്കാണ് നിര്‍വഹിക്കുന്നത്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സുപ്രധാന ഉദ്യമമായ എ.വി.എം.എം.എസ് ആസ്റ്റര്‍ വൊളണ്ടിയേഴ്‌സ് പ്രോഗ്രാമിന്റെ തുടക്കം മുതല്‍ തന്നെ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലായി 2.6 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്.
1987 ഡിസംബര്‍ 11ന് ദുബൈയില്‍ നിന്നും ഞങ്ങളുടെസ്ഥാപനം പ്രയാണമാരംഭിച്ചതു മുതല്‍, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പരിചരിക്കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിച്ചു വരികയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി. ഞങ്ങളുടെ 39ാമത് സ്ഥാപക ദിനത്തില്‍, 25 രാജ്യങ്ങളിലായി 100 യൂണിറ്റുകളിലേക്ക് ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രഖ്യാപിക്കുന്നതില്‍ ഏറെ അഭിമാനിക്കുന്നു അദ്ദേഹം വ്യക്തമാക്കി.
On the occasion of its 39th Foundation Day, Aster DM Healthcare announced a major initiative to expand humanitarian services in the Middle East, Africa and South Asia through its global CSR arm, Aster Volunteers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."