മദ്യപിച്ച് യുവാക്കള്‍ ഓടിച്ച കാര്‍ ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ സ്ത്രീ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി എന്‍ കബീറിന്റെ ഭാര്യ ഖദീജ (58) യാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയ്ക്ക് പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ചികിത്സയിലായിരുന്ന ഖദീജ മരണപ്പെട്ടത്.
പാസ്‌പോര്‍ട്ട് ഓഫീസ് ഭാഗത്ത് നിന്നും പയ്യന്നൂര്‍ ടൗണിലേക്ക് വേഗത്തിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും രണ്ട് ബൈക്കുകളിലും ഇടിക്കുകയായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഖദീജ. ഓട്ടോ ഡ്രൈവറായ അനീഷിനും അപകടത്തില്‍ പരുക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കാറിലുണ്ടായിരുന്ന നീലേശ്വരം സ്വദേശി അഭിരാഗ്, അഭിജിത് എന്നിവരെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. മറ്റ് രണ്ടുപേര്‍ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു.
a tragic accident occurred when a car driven by intoxicated youths collided with several vehicles, resulting in the death of an elderly woman. authorities have launched an investigation and urged strict adherence to traffic safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."