HOME
DETAILS

ബെംഗളുരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി; ഉദ്ഘാടനം നാളെ

  
November 07, 2025 | 5:41 AM

bengaluru-ernakulam-vande-bharat-trial-run-inauguration

ബെംഗളൂരു: എറണാകുളം- ബംഗളുരു വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായി ട്രയല്‍ റണ്‍ നടത്തി. രാവിലെ പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലാണ് തീവണ്ടിയെത്തിയത്. എട്ട് കോച്ചുകളുള്ള റേക്കാണ് ട്രയല്‍ റണ്‍ നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വാരണാസിയില്‍ വച്ച് സര്‍വീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.രാവിലെ 8 നാണ് ഉദ്ഘാടന ചടങ്ങ്. 8 മണിക്കൂര്‍ 40 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന വന്ദേ ഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ആണ്. ബുധനാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല.

സമയക്രമം ഇങ്ങനെ: കെ എസ് ആര്‍ ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ രാവിലെ 5.10 ന് പുറപ്പെടും. ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20 ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിന്‍ രാത്രി 11 ന് ബംഗളൂരുവിലെത്തും.

കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍ , കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.ഈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിനായും ആവശ്യമുയരുന്നുണ്ട്.

അതേസമയം, വന്ദേഭാരത് പരീക്ഷണയോട്ടം കാരണം വ്യാഴാഴ്ച ചെന്നൈ- എഗ്മോര്‍മംഗളൂരു എക്‌സ്പ്രസ് 25 മിനിറ്റ് വൈകിയാണ് ഓടിയത്. 11.10ന് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെത്തേണ്ട ട്രെയിന്‍ 11.35 നാണ് എത്തിയത്. 

കഴിഞ്ഞ വര്‍ഷം ബംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ദേഭാരത് എക്‌സ്പ്രസ് സ്‌പെഷ്യല്‍ സര്‍വീസ് അനുവദിച്ചിരുന്നു. 2024 ജൂലൈ 31 ന് ആരംഭിച്ച സര്‍വീസ് ഓഗസ്റ്റ് 26 ന് അവസാനിപ്പിച്ചു. 

 

The Bengaluru–Ernakulam Vande Bharat Express successfully completed its trial run ahead of the official inauguration scheduled for tomorrow. The train, consisting of eight coaches, arrived at Palakkad Junction as part of the trial. Prime Minister Narendra Modi will inaugurate the service online from Varanasi at 8 AM.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാടകക്കാരൻ ഇനി വീട്ടുടമ! ദുബൈയിൽ ഭവന വിൽപ്പനയിൽ വർദ്ധനവ്: വാടക വളർച്ച നിലച്ചു; ഇനി വിലപേശാം

uae
  •  2 hours ago
No Image

എന്നെ പ്രചോദിപ്പിച്ച കായിക താരങ്ങൾ അവർ മൂന്ന് പേരുമാണ്: റൊണാൾഡോ

Football
  •  2 hours ago
No Image

യുഎഇ ഫുട്‌ബോൾ ഇതിഹാസം ഉമർ അബ്ദുൾറഹ്മാൻ അമൂറി വിരമിച്ചു; 17 വർഷത്തെ കരിയറിന് വിരാമം

uae
  •  3 hours ago
No Image

ദുബൈയിലെ യാത്രാദുരിതത്തിന് അറുതിയാകുമോ? 170 ബില്യൺ ദിർഹമിൻ്റെ ഹൈവേ പദ്ധതിക്ക് അംഗീകാരം; ആശ്വാസത്തിൽ യാത്രക്കാർ

uae
  •  3 hours ago
No Image

വിരമിച്ച ഇതിഹാസത്തിന്റെ തിരിച്ചുവരവിൽ ഗെയ്ൽ വീണു; ഏഷ്യ കാൽചുവട്ടിലാക്കി സൂപ്പർതാരം

Cricket
  •  3 hours ago
No Image

കൊന്നിട്ടും അടങ്ങാത്ത ക്രൂരത; ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിലും കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍, ഗസ്സയിലെത്തുന്നത് ദിനംപ്രതി 171 ട്രക്കുകള്‍ മാത്രം, അനുവദിക്കേണ്ടത് 600 എണ്ണം 

International
  •  3 hours ago
No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്താവളങ്ങളില്‍

International
  •  5 hours ago
No Image

തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്; ജില്ലകളിൽ അഡിഷണൽ എസ്.പിമാർക്ക് ചുമതല

Kerala
  •  5 hours ago
No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  6 hours ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  6 hours ago