HOME
DETAILS

അവൻ ലോകകപ്പ് നേടിയത് വലിയ സംഭവമൊന്നുമല്ല, ഇതിന് മുമ്പും പലരും അത് നേടിയിട്ടുണ്ട്: റൊണാൾഡോ

  
November 07, 2025 | 6:29 AM

Cristiano Ronaldo is talking about Lionel Messi World Cup victory

നീണ്ട വർഷക്കാലത്തെ അർജന്റൈൻ ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് അർജന്റീന 2022 ലോകകപ്പ് സ്വന്തമാക്കിയത്. ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന ലോകത്തിന്റെ നെറുകയിൽ എത്തിയത്. 2022 ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലായിരുന്നു അർജന്റീന വിജയിച്ചത്.

ഇപ്പോൾ ലയണൽ മെസിയുടെ ഈ ലോകകപ്പ് വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസി ലോകകപ്പ് നേടിയത് അത്ര വലിയ സംഭവമൊന്നുമല്ലെന്നും ഇതിനുമുമ്പ് രണ്ട് തവണ അർജന്റീന ലോക കിരീടം സ്വന്തമാക്കിയിട്ടുണ്ടെന്നുമാണ് റൊണാൾഡോ പറഞ്ഞത്. പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. 

"മെസിക്ക് മുമ്പ് തന്നെ അർജന്റീന എത്ര ലോകകപ്പ് നേടിയിട്ടുണ്ട്? രണ്ട് തവണ. അതുകൊണ്ടുതന്നെ ഇതൊരു സാധാരണ സംഭവം മാത്രമാണ്.  ഈ രാജ്യങ്ങളൊക്കെ ഇത്തരത്തിലുള്ള വലിയ ടൂർണമെന്റുകളിൽ കിരീടം നേടുന്നത് പതിവായി കാര്യമാണ്. ബ്രസീൽ ലോകകപ്പ് നേടുന്നത് ലോകത്തിൽ ഒരു അത്ഭുതം ഉള്ള കാര്യമല്ല എന്നാൽ പോർച്ചുഗൽ ലോകകപ്പ് നേടുകയാണെങ്കിൽ അത് ലോകത്തെ തന്നെ ഞെട്ടിക്കും. പക്ഷേ ഞാൻ അങ്ങനെയൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ല .തീർച്ചയായും ജയിക്കാനാണ് നമ്മളെല്ലാവരും ആഗ്രഹിക്കുക. മത്സരിക്കുമ്പോൾ ജയം മാത്രമാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്. ലോകകപ്പ് വിജയം ഒന്നും ഞാൻ കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയിലും ഫുട്ബോളിനോടുള്ള abiniv മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ല'' റൊണാൾഡോ 

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ റൊണാൾഡോ കളിക്കുമെന്നാണ് ഫുട്ബോൾ ലോകം ഉറച്ചുവിശ്വസിക്കുന്നത്. 2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. 2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്.  

അതേസമയം 2022 ഖത്തർ ലോകകപ്പ് വിജയത്തെക്കുറിച്ച് മെസിയും തുറന്നു പറഞ്ഞിരുന്നു. ലോകകപ്പ് നേട്ടം ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണെന്നാണ് മെസി പറഞ്ഞത്. ലോകകപ്പ് നേടിയതോടെ താൻ പൂർണനായെന്നും മെസി പറഞ്ഞു. അമേരിക്കൻ ബിസിനസ് ഫോറത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസി. 

''ലോകകപ്പ് നേടുക എന്നത് ഏറ്റവും വലിയ നേട്ടമാണ്. ലോകകപ്പിന് ശേഷം നിങ്ങൾക്ക് മറ്റൊന്നും നേടേണ്ടതില്ല. ആ നിമിഷങ്ങളിലെ വികാരങ്ങൾ വിശദീകരിക്കാൻ പ്രയാസമാണ്. ലോകകപ്പ് നേട്ടം എന്റെ കുടുംബത്തിനും സഹതാരങ്ങൾക്കും രാജ്യത്തിനും എന്താണ് അർഥമാക്കുന്നതെന്ന് വിവരിക്കാനായി വാക്കുകൾ കണ്ടെത്തുക വളരെ പ്രയാസമാണ്. ഇത് വളരെ പ്രത്യേകതയുള്ളതായിരുന്നു. ക്ലബ് തലത്തിൽ മറ്റെല്ലാം നേടാൻ എനിക്ക് ഭാഗ്യം ലഭിച്ചു. എന്നാൽ ആ ലോകകപ്പ് മാത്രമാണ് എനിക്ക് നഷ്ടമായത്. ആ ട്രോഫിയാണ് എന്റെ കരിയർ പൂർത്തീകരിച്ചത്'' മെസി പറഞ്ഞു. 

Portuguese legend Cristiano Ronaldo is talking about Lionel Messi's World Cup victory. Ronaldo said that Messi winning the World Cup is not a big deal and that Argentina has won the World Cup twice before this.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായകളെ നീക്കണം, വന്ധ്യംകരിച്ച് ഷെല്‍റ്ററിലേക്ക് മാറ്റണം; രണ്ടാഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നും സുപ്രിം കോടതി

National
  •  2 hours ago
No Image

പാല്‍ വാങ്ങാന്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി; കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടില്‍, ദുരൂഹത

International
  •  2 hours ago
No Image

റാസല്‍ഖൈമയില്‍ തിരയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

uae
  •  3 hours ago
No Image

    'പശ്ചിമബംഗാളിലെ മുഴുവന്‍ ആളുകളും പൂരിപ്പിക്കാതെ എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കില്ല' പ്രഖ്യാപനവുമായി മമത

National
  •  3 hours ago
No Image

വാടകക്കാരൻ ഇനി വീട്ടുടമ! ദുബൈയിൽ ഭവന വിൽപ്പനയിൽ വർദ്ധനവ്: വാടക വളർച്ച നിലച്ചു; ഇനി വിലപേശാം

uae
  •  3 hours ago
No Image

ബെംഗളുരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി; ഉദ്ഘാടനം നാളെ

Kerala
  •  3 hours ago
No Image

എന്നെ പ്രചോദിപ്പിച്ച കായിക താരങ്ങൾ അവർ മൂന്ന് പേരുമാണ്: റൊണാൾഡോ

Football
  •  3 hours ago
No Image

യുഎഇ ഫുട്‌ബോൾ ഇതിഹാസം ഉമർ അബ്ദുൾറഹ്മാൻ അമൂറി വിരമിച്ചു; 17 വർഷത്തെ കരിയറിന് വിരാമം

uae
  •  4 hours ago
No Image

ദുബൈയിലെ യാത്രാദുരിതത്തിന് അറുതിയാകുമോ? 170 ബില്യൺ ദിർഹമിൻ്റെ ഹൈവേ പദ്ധതിക്ക് അംഗീകാരം; ആശ്വാസത്തിൽ യാത്രക്കാർ

uae
  •  4 hours ago
No Image

വിരമിച്ച ഇതിഹാസത്തിന്റെ തിരിച്ചുവരവിൽ ഗെയ്ൽ വീണു; ഏഷ്യ കാൽചുവട്ടിലാക്കി സൂപ്പർതാരം

Cricket
  •  4 hours ago