HOME
DETAILS

യുഎഇയിൽ ഹോങ് തായ് ഇൻഹേലർ തിരിച്ചുവിളിച്ചു; നടപടി സൂക്ഷ്മജീവികളെ കണ്ടെത്തിയതിന് പിന്നാലെ

  
November 07, 2025 | 7:01 AM

hong thai inhaler recalled in uae after microbial contamination detected

ദുബായ്: സൂക്ഷ്മജീവികളുടെ മലിനീകരണം കണ്ടെത്തിയതിനെത്തുടർന്ന് ജനപ്രിയ തായ് ഉൽപ്പന്നമായ ഹോങ് തായ് ഹെർബൽ ഇൻഹേലർ (യാഡോം) യുഎഇ തിരിച്ചുവിളിച്ചു. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെൻ്റ് (ഇഡിഇ) ആണ് ഇൻഹേലർ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്. ഉയർന്ന അളവിലുള്ള ക്ലോറിൻ ഉപയോക്താക്കൾക്ക് ആരോഗ്യപരമായ അപകടസാധ്യതകൾ ഉയർത്തുമെന്ന് EDE വ്യക്തമാക്കി. തൽഫലമായാണ് ഉൽപ്പന്നത്തിന്റെ എല്ലാ ബാച്ചുകളും പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ അധികൃതർ ഉത്തരവിട്ടത്.

കഴിഞ്ഞ ഒക്ടോബറിൽ തായ്‌ലൻഡിലെ ഭക്ഷ്യ, മരുന്ന് ഭരണകൂടം (എഫ്ഡിഎ) സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഈ ഉൽപ്പന്നത്തിന്റെ ഒരു ബാച്ച് തിരിച്ചുവിളിച്ചിരുന്നു. 2024 ഡിസംബറിൽ നിർമ്മിച്ച ഹോങ് തായ് ഹെർബലിൻ്റെ ഫോർമുല 2 ഇൻഹേലറുകളാണ് നേരത്തേ തായ്ലന്റ് തിരിച്ചുവിളിച്ചത്.

പരിശോധനയിൽ സൂക്ഷ്മജീവികളായ യീസ്റ്റ്, പൂപ്പൽ, ബീജകോശങ്ങൾ രൂപപ്പെടുന്ന ബാക്ടീരിയകൾ എന്നിവയുടെ എണ്ണത്തിൽ അസാധാരണമായ വർദ്ധനവ് കണ്ടെത്തിയതായി എഫ്ഡിഎ വ്യക്തമാക്കിയിരുന്നു.

ഹെർബൽ ഇൻഹേലറുകളിൽ ഫംഗസ് മലിനീകരണം ഉണ്ടെന്ന ഓൺലൈൻ റിപ്പോർട്ടുകളെ തുടർന്നാണ് എഫ്ഡിഎ അന്വേഷണം ആരംഭിച്ചത്. ഹോങ് തായ് ഹെർബൽ ഇൻഹേലർ ഫോർമുല 2-ൽ (ലോട്ട് 000332) ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ് എന്ന ബാക്ടീരിയ അടങ്ങിയതായും ഇതിനുപുറമേ അളവിൽ കവിഞ്ഞ സൂക്ഷ്മജീവികളെ ഇതിൽ കണ്ടെത്തിയതായും എഫ്ഡിഎ സ്ഥിരീകരിച്ചിരുന്നു.

മണ്ണിലൂടെ പകരുന്ന ഈ ബാക്ടീരിയകൾ ശ്വസിച്ചാൽ, പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് ദോഷം ചെയ്യുമെന്നും മെഡിക്കൽ സയൻസസ് വകുപ്പിന്റെ ഡയറക്ടർ ജനറൽ ഡോ. സരവുത് ബൂൺസുക് മുന്നറിയിപ്പ് നൽകി. ചാമ ഹെർബ്‌സ് എന്ന രണ്ടാമത്തെ ഉൽപ്പന്നത്തിലും സുരക്ഷിതമല്ലാത്ത സൂക്ഷ്മജീവികളുടെ അളവ് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

പ്രശ്നം റിപ്പോർട്ട് ചെയ്ത ബാച്ചിൽ മാത്രമാണ് പ്രശ്‌നമെന്നും മറ്റ് എല്ലാ ഹോങ് തായ് ഉൽപ്പന്നങ്ങളും സുരക്ഷിതമാണെന്നും കമ്പനി അവകാശ വാദം ഉന്നയിച്ചിരുന്നു. ഉത്പാദനം പൂർണ്ണമായി നിർത്തിവയ്ക്കുമെന്ന വാർത്തകൾ സ്ഥാപകൻ തീരപോങ് റബുയേതും നിഷേധിച്ചു.

uae health authorities have recalled the hong thai inhaler after tests revealed the presence of microbial contamination. consumers are advised to stop using the product immediately and follow official safety guidelines.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിലെ ഒരു എമിറേറ്റിൽ സർക്കാർ ജീവനക്കാർക്ക് റമദാനിൽ ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ

uae
  •  14 days ago
No Image

സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി വിതരണം ചെയ്യാനുള്ളത് 500 കോടി

Kerala
  •  14 days ago
No Image

തെരഞ്ഞെടുപ്പിൽ തോറ്റാൽ മറ്റു പദവികളില്ല; കോൺഗ്രസ് നേതൃയോഗത്തിൽ മുന്നറിയിപ്പ്

Kerala
  •  14 days ago
No Image

ബംഗ്ലാദേശിൽ താരിഖ് റഹ്‌മാൻ സർക്കാർ ഇന്ന് അധികാരമേൽക്കും

International
  •  14 days ago
No Image

ഇറാൻ-യു.എസ് രണ്ടാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ

International
  •  14 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ചോദ്യം ചെയ്യലിനായി ജയറാം ഇ.ഡിയുടെ മുന്നിൽ ഹാജരായേക്കും

Kerala
  •  14 days ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന്

Kerala
  •  14 days ago
No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  15 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  15 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  15 days ago