HOME
DETAILS

ഹൃദ്രോഗം, പ്രമേഹം, അമിത വണ്ണം; രോഗമുള്ളവര്‍ക്ക് വിസയില്ലെന്ന് ട്രംപ്; കുടിയേറ്റം തടയാന്‍ നിയമം കടുപ്പിച്ച് അമേരിക്ക

  
Web Desk
November 08, 2025 | 4:14 AM

usa implement new visa rules for immigrants diabetes obesity or heart disease patient will not get a visa

വാഷിങ്ടണ്‍: വിസ നടപടികള്‍ കൂടുതല്‍ കടുപ്പിച്ച് അമേരിക്ക. സ്ഥിര താമസം ലക്ഷ്യമിട്ട് അമേരിക്കയിലേക്ക് ചേക്കേറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പ്രമേഹം, അമിത വണ്ണം, ഹൃദ്രോഗം എന്നീ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിസ അനുവദിക്കില്ലെന്നാണ് പുതിയ ഉത്തരവ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരാന്‍ ലോകമെമ്പാടുമുള്ള യുഎസ് എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ട്രംപ് ഭരണകൂടം നിര്‍ദേശം നല്‍കി. 

രാജ്യത്തിന്റെ പൊതുസംവിധാനങ്ങള്‍ക്ക് ബാധ്യതയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിദേശികളുടെ ആരോഗ്യ നിലയില്‍ കടുത്ത നിബന്ധനകള്‍ക്ക് ട്രംപ് ഉത്തരവിട്ടത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും, തുടര്‍ ചികിത്സയും വേണ്ടവര്‍ ബാധ്യതയാകുമെന്നാണ് കണ്ടെത്തല്‍. അതേസമയം ചികിത്സ സ്വന്തം ചിലവില്‍ വഹിക്കാന്‍ ശേഷിയുള്ളവര്‍ക്ക് വിസ അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. 

പ്രത്യക്ഷത്തില്‍ യുഎസിലേക്ക് കുടിയേറുന്നവരെ ലക്ഷ്യമിട്ടാണ് നിയമം പാസാക്കിയിട്ടുള്ളത്. ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസകള്‍ക്ക് പുതിയ നിര്‍ദേശം ബാധകമാണോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ടൂറിസം (ബിവണ്‍/ ബിടു), പഠനം (എഫ് വണ്‍) എന്നിവയ്ക്കുള്ള നോണ്‍ ഇമിഗ്രന്റ് വിസകള്‍ തേടുന്നവര്‍ ഉള്‍പ്പെടെ എല്ലാ വിസ അപേക്ഷകര്‍ക്കും നിയമം ബാധകമാവുമെന്നും റിപ്പോര്‍ട്ടുണ്ട്. 

ഹൃദ്രോഗം, ശ്വസന സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, പ്രമേഹം, ന്യൂറോ സംബന്ധമായ രോഗങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വലിയ ചികിത്സ ചിലവുള്ള രോഗങ്ങള്‍ അപേക്ഷകന് ഇല്ലെന്ന് ഉറപ്പാക്കണമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എംബസികള്‍ക്കും കോണ്‍സുലാര്‍ കേന്ദ്രങ്ങള്‍ക്കും നല്‍കിയ നിര്‍ദേശം.

us has made visa rules stricter. according to the new order, people who want to move to the us for permanent residence will not get a visa if they have health problems like diabetes, obesity, or heart disease.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  2 minutes ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  21 minutes ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  24 minutes ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  42 minutes ago
No Image

സവര്‍ക്കറെ അധിക്ഷേപിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ് കോടതി റദ്ദാക്കി 

National
  •  43 minutes ago
No Image

തൃശൂരില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു 

Kerala
  •  an hour ago
No Image

ഹരിയാനയിൽ അജ്ഞാതർ മസ്ജിദിന് തീയിട്ടു; ഇമാമും വിശ്വാസികളും അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  an hour ago
No Image

വൈവിധ്യങ്ങളെ ചേര്‍ത്തുപിടിച്ച് ന്യൂയോര്‍ക്ക്; ചരിത്രത്തിലാദ്യമായി സിറ്റി ഹാളില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് സൊഹ്‌റാന്‍ മംദാനി 

International
  •  2 hours ago
No Image

ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ഉടൻ അടച്ചുപൂട്ടണം, അല്ലെങ്കിൽ ആക്രമണം തുടരും; മുജ്തബ ഖാംനഈ

latest
  •  2 hours ago
No Image

സഭയിൽ എല്ലാവരും തുല്യർ, ആർക്കും പ്രത്യേക പരിഗണനയില്ല; പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമർശനവുമായി സ്പീക്കർ

National
  •  3 hours ago