വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവർ പാർട്ടിയിൽ നേതാക്കളായി നടക്കുന്നു: ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി എം.എസ് കുമാർ
തിരുവനന്തപുരം: താൻ നേതൃത്വം നൽകുന്ന സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത ബിജെപി നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവായ എം.എസ്. കുമാർ രംഗത്ത്. വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് പാർട്ടിയിൽ നേതാക്കളായി നടക്കുന്നതെന്നും, ഉത്തരവാദിത്തപ്പെട്ട നേതാക്കൾ എത്രയും പെട്ടെന്ന് വായ്പ തിരിച്ചടയ്‌ക്കേണ്ടതുണ്ടെന്നും എം.എസ്. കുമാർ ആവശ്യപ്പെട്ടു. വായ്പയെടുത്ത നേതാക്കളെക്കുറിച്ച് ഉടൻ തന്നെ വെളിപ്പെടുത്തൽ നടത്തുമെന്നും എം.എസ്. കുമാർ വ്യക്തമാക്കി. "10 വർഷത്തിലധികമായി തിരിച്ചടയ്ക്കാത്തവർക്ക് രണ്ടാഴ്ചയെങ്കിലും സമയം കൊടുക്കണ്ടേ?" എന്ന് അദ്ദേഹം ചോദിച്ചു.
"താൻ ബിജെപിയുടെ ആരുമല്ലെന്ന ബോധ്യം വന്നത് ഇപ്പോൾ നേതാവായ എസ്. സുരേഷിന്റെ വാക്കുകൾ കേട്ടപ്പോഴാണ്. സുരേഷ് പറഞ്ഞാൽ അത് അവസാന വാക്കാണ്. നിലവിൽ പാർട്ടി പരിപാടികളൊന്നും എന്നെ അറിയിക്കാറില്ല. ഫേസ്ബുക്കിലെ പ്രതികരണം ഒരു ഓർമപ്പെടുത്തലാണ്," എം.എസ് കുമാർ പറഞ്ഞു
താൻ നേതൃത്വം നൽകുന്ന അനന്തപുരി സഹകരണ സംഘത്തിൽ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരിൽ ബിജെപി സംസ്ഥാന ഭാരവാഹികൾ വരെയുണ്ടെന്ന് എം.എസ്. കുമാർ നേരത്തെയും ആരോപിച്ചിരുന്നു. വായ്പ എടുത്തവരിൽ 70 ശതമാനവും തിരിച്ചടയ്ക്കാത്തവരിൽ 90 ശതമാനവും സ്വന്തം പാർട്ടിക്കാർ (ബിജെപി) ആണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ (സെൽ കൺവീനർമാർ ഉൾപ്പെടെ) വരെയുണ്ട്. കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധമുള്ള മറ്റു പാർട്ടികളിൽ നിന്നും വന്ന നേതാക്കളും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറും ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിലിന്റെ ആത്മഹത്യയോട് പ്രതികരിക്കവെയാണ് ബിജെപി നേതാക്കൾക്കെതിരെ വിഷയം ഉന്നയിച്ച് കുമാർ രംഗത്തെത്തിയത്. വലിയശാല ഫാം ടൂർ സഹകരണ സംഘത്തിന് 6 കോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു.
ബാങ്കിലെ പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് അനിലിന്റെ കൈപ്പടയിലെഴുതിയ കുറിപ്പിൽ നിന്നും വ്യക്തമായിരുന്നു. അനിലിന്റെ അവസാന നാളുകളിൽ അദ്ദേഹം അനുഭവിച്ചിരിക്കാവുന്ന മാനസിക സമ്മർദ്ദം തനിക്ക് ഊഹിക്കാൻ കഴിയുമെന്നും, സമാനമായ സാഹചര്യത്തിലൂടെയാണ് താനും കടന്നുപോകുന്നതെന്നും എം.എസ്. കുമാർ പറഞ്ഞു. "മരിച്ചുകഴിഞ്ഞ് നെഞ്ചത്ത് റീത്ത് വെക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Former BJP leader M.S. Kumar has made a serious accusation against current party leaders, claiming that those who have taken loans and failed to repay them are holding positions of leadership within the party. He specifically referred to issues at the Ananthapuri Cooperative Society, where he holds a leadership role, alleging that a majority of defaulters include BJP state office-bearers and members. Kumar stated he would soon reveal the names of the leaders involved and linked the mental stress from such financial crises to the recent suicide of BJP Councillor Thirumala Anil.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."