HOME
DETAILS

കുവൈത്തിൽ പരിശോധനകൾ ശക്തം; ഫഹാഹീലും, മഹ്ബൂലയിലുമായി 30 താൽക്കാലിക കച്ചവടകേന്ദ്രങ്ങൾ പൊളിച്ചുമാറ്റി

  
November 09, 2025 | 6:11 AM

kuwait municipality intensifies inspections across governorates

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ​ഗവർണറേറ്റുകളിൽ മുനിസിപ്പാലിറ്റിയുടെ ഫീൽഡ് ടീമുകൾ പരിശോധനകൾ ശക്തമാക്കിയതായി പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ശുചീകരണ, റോഡ് ജോലികളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടാണ് ഈ  പരിശോധനകൾ.

നിയമലംഘകരെ കണ്ടെത്താനും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനുമാണ് പരിശോധനകൾ ശക്തമാക്കിയതെന്ന് ഹവല്ലി, അഹ്മദി ഗവർണറേറ്റുകളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജിനീയർ അഹ്മദ് അൽ-ഹാസിം വ്യക്തമാക്കി. തങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ ശുചീകരണ നിലവാരം മെച്ചപ്പെടുത്താനും, നഗരത്തിന്റെ ഭം​ഗി വികലമാക്കുന്നതോ റോഡുകൾക്ക് തടസ്സമുണ്ടാക്കുന്നതോ ആയ എല്ലാ വസ്തുക്കളും നീക്കം ചെയ്യാനും പരിശോധനാ ടീം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഹ്മദി ഗവർണറേറ്റിലെ നടപടികൾ

അഹ്മദി ഗവർണറേറ്റിലെ പബ്ലിക് സാനിറ്റേഷൻ ആൻഡ് റോഡ് വർക്സ് ഡിപ്പാർട്ട്‌മെന്റ് അടുത്തിടെ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചു.

  • തെരുവ് കച്ചവടക്കാർക്ക് നാല് നിയമലംഘന നോട്ടിസുകൾ നൽകി.
  • 13 ഉപേക്ഷിച്ച വാഹനങ്ങൾ നീക്കം ചെയ്തു.
  • മൊബൈൽ ഫുഡ് ട്രക്കുകളുടെ നിയമലംഘനങ്ങൾ പരിഹരിച്ചു.
  • 37 മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിപ്പിച്ചു.
  • ഫഹാഹീൽ, മഹ്ബൂല എന്നിവിടങ്ങളിൽ അനധികൃതമായി സ്ഥാപിച്ച 30 താൽക്കാലിക കച്ചവടകേന്ദ്രങ്ങൾ പൊളിച്ചുമാറ്റി.

മുബാറക് അൽ-കബീർ മുനിസിപ്പാലിറ്റിയിലും നടപടി

അതേസമയം, മുബാറക് അൽ-കബീർ മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്കുപ്പൻസി ഡിപ്പാർട്ട്‌മെന്റ് റെസിഡൻഷ്യൽ ഏരിയകളിൽ പരിശോധന നടത്തി. ശുചിത്വം ഉറപ്പാക്കാനും, നിശ്ചിത കണ്ടെയ്‌നറുകൾക്ക് പുറത്ത് മാലിന്യം തള്ളുന്നത് തടയുന്നതിനുമായിരുന്നു പരിശോധന.

  • പരിശോധനയിൽ, 35 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, പഴയ ഇരുമ്പ് സാധനങ്ങൾ, ബോട്ടുകൾ, വാണിജ്യ കണ്ടെയ്‌നറുകൾ, ലൈസൻസില്ലാത്ത മോട്ടോർ സൈക്കിളുകൾ, ഓൾ-ടെറൈൻ വാഹനങ്ങൾ എന്നിവ നീക്കം ചെയ്തു. 
  • പൊതു ശുചിത്വ, റോഡ് ഒക്യുപൻസി നിയമങ്ങളുമായി ബന്ധപ്പെട്ട് 34 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
  • ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും, ലൈസൻസില്ലാത്ത വാണിജ്യ കണ്ടെയ്‌നറുകളും നീക്കം ചെയ്യുന്നതിനായി 31 നോട്ടിസുകൾ നൽകി.
  • 40 കേടായ മാലിന്യ കണ്ടെയ്‌നറുകൾ മാറ്റി സ്ഥാപിക്കുകയും 75 പുതിയ കണ്ടെയ്‌നറുകൾ സ്ഥാപിക്കുകയും ചെയ്തു.

എല്ലാ ഗവർണറേറ്റുകളിലും ശുചിത്വം, റോഡ് ഒക്യുപൻസി നിയമങ്ങൾ എന്നിവയുടെ ലംഘനം കണ്ടെത്തുന്നതിനായി ഫീൽഡ് ടീമുകൾ പരിശോധന നടത്തുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി. 

The Kuwait Municipality has stepped up inspections across various governorates, focusing on cleanliness and roadwork violations. The aim is to enforce regulations, prevent infractions, and ensure compliance with laws, promoting a cleaner and more orderly environment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റൺസിൽ വീണത് വമ്പന്മാർ; ഓസ്ട്രേലിയ കീഴടക്കി ഗില്ലും അഭിഷേകും

Cricket
  •  2 hours ago
No Image

മുത്തശ്ശിക്കരികില്‍ ഉറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആരോഗ്യനില ഗുരുതരം

National
  •  2 hours ago
No Image

കാലാവധി കഴിഞ്ഞ മരുന്നുകൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി: മുന്നറിയിപ്പുമായി അബൂദബി

uae
  •  2 hours ago
No Image

സൗദി: സ്‌കൂളുകളില്‍ ശൈത്യകാല ഷെഡ്യൂള്‍ തുടങ്ങി; പ്രവൃത്തി സമയത്തില്‍ മാറ്റം | Saudi School Schedule

Saudi-arabia
  •  2 hours ago
No Image

വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

ഒമാൻ: ദേശീയ ദിനത്തിന് ഇനി രണ്ടു ദിവസം അവധി: വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിന് പുതിയ നിബന്ധനകൾ

oman
  •  3 hours ago
No Image

ജെമിമയുടെ പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; പുതിയ അങ്കത്തിനൊരുങ്ങി ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  3 hours ago
No Image

വേണുവിന്റെ മരണം: മെഡിക്കല്‍ കോളജിന് വീഴ്ചയില്ലെന്ന് ഡി.എം.ഇ റിപ്പോര്‍ട്ട്

Kerala
  •  3 hours ago
No Image

ചരിത്രത്തിലാദ്യം! ഒരു താരത്തിനുമില്ലാത്ത ലോക റെക്കോർഡ് സ്വന്തമാക്കി മെസി

Football
  •  4 hours ago
No Image

പാലക്കാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക് 

Kerala
  •  4 hours ago