HOME
DETAILS

'എനിക്ക് ഇനി പെണ്ണ് വേണ്ട നിന്നെ ഞാൻ കൊല്ലും': വിവാഹം നടത്തി തരാമെന്ന് പറ‍ഞ്ഞ് പണം വാങ്ങി വഞ്ചിച്ച സുഹൃത്തിനെ കുത്തി; തിരിച്ചും കുത്തേറ്റു

  
Web Desk
November 09, 2025 | 1:52 PM

i dont want a bride now i will kill you friend stabbed for cheating by taking money promising to arrange a marriage stabbed in retaliation

ന്യൂഡൽഹി: വിവാഹം കഴിക്കാൻ വധുവിനെ കണ്ടെത്തിക്കൊടുക്കാമെന്ന് പറഞ്ഞ് 60,000 രൂപ കൈപ്പറ്റി വഞ്ചിച്ച സുഹൃത്തിനെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു. ആക്രമണത്തിൽ പരുക്കേറ്റ സുഹൃത്ത് കത്തി വലിച്ചൂരി തിരിച്ചും കുത്തി. 'എനിക്ക് ഇനി പെണ്ണ് വേണ്ട, നിന്നെ കൊല്ലും' എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ഒക്ടോബറിൽ നടന്ന ഈ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ ഈ മാസം നാലിന് അറസ്റ്റ് ചെയ്തതോടെയാണ് നാടകീയമായ സംഭവങ്ങളുടെ ചുരുളഴിയുന്നത്.

സംഭവത്തിൽ ദീപക്, ജഗദീഷ് എന്നീ സുഹൃത്തുക്കളാണ് പരസ്പരം ആക്രമണം നടത്തിയത്. ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ദീപക്, വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം ഉറ്റ സുഹൃത്തായ ജഗദീഷിനോട് പങ്കുവെച്ചു. തുടർന്ന് വധുവിനെ കണ്ടെത്തിക്കൊടുക്കാമെന്നും എന്നാൽ ഇതിന് ചെലവേറുമെന്നും ജഗദീഷ് അറിയിച്ചതോടെ ദീപക് ആദ്യഘട്ടത്തിൽ 30,000 രൂപ നൽകി.

എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും വധുവിനെ കണ്ടെത്താൻ ജഗദീഷ് ശ്രമിച്ചില്ല. ഇത് ചോദ്യം ചെയ്ത ദീപക്കിനോട്, ആ​ഗ്രഹം നിറവേറണമെങ്കിൽ ഇനിയും പണം ആവശ്യമുണ്ടെന്ന് ജഗദീഷ് അറിയിച്ചു. ഇതോടെ ദീപക് വീണ്ടും 30,000 രൂപ കൂടി നൽകി. ഇതോടെ ആകെ 60,000 രൂപ പണം നൽകിയിട്ടും ഫലമൊന്നും ഉണ്ടാകാതിരുന്നതോടെ ദീപക് കടുത്ത നിരാശയിലായി.

തുടർന്ന് ഒക്ടോബർ ഏഴിന് ജഗദീഷിനെ ദീപക് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയുമായിരുന്നു. "എനിക്ക് പെണ്ണ് വേണ്ട, നിന്നെ കൊല്ലും!" എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. എന്നാൽ, നിസ്സാരമായി പരുക്കേറ്റ ജഗദീഷ്, ഉടൻ തന്നെ കത്തി വലിച്ചൂരിയെടുത്ത് ദീപക്കിനെ മൂന്ന് തവണ കുത്തി വീഴ്ത്തി. ശേഷം ജഗദീഷ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുത്തേറ്റ ദീപക്കിനെ പിന്നീട് പൊലിസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

ആദ്യം ദീപക്കിനെ ഇരയായി കണക്കാക്കിയാണ് പൊലിസ് കേസെടുത്തത്. എന്നാൽ, വിശദമായ അന്വേഷണത്തിൽ ദീപക്കാണ് ജഗദീഷിനെ ആദ്യം ആക്രമിച്ചതെന്ന് കണ്ടെത്തി. തുടർന്ന് പൊലിസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവർക്കുമെതിരെ ഗുരുതര വകുപ്പുകൾ  ചുമത്തിയാണ് പൊലിസ് കേസെടുത്തിട്ടുള്ളത്.

 

An enraged man, cheated out of money on the pretext of finding him a bride, stabbed his friend, shouting, "I don't want a bride now, I will kill you." The injured friend retaliated by stabbing the attacker multiple times.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  11 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  12 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  11 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  12 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  12 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  12 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  12 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  12 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  12 days ago