ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു അറസ്റ്റിലായി. കേസിൽ ഇദ്ദേഹത്തെ മൂന്നാം പ്രതിയാക്കി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മുൻ ദേവസ്വം ബോർഡ് കമ്മീഷണറും ദേവസ്വം കമ്മീഷണറുമായി ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളാണ് എൻ. വാസു.
കേസിൽ നിർണായകമായ മൊഴികളാണ് എൻ. വാസുവിനെതിരെ ലഭിച്ചിട്ടുള്ളത്. മുരാരി ബാബുവും സുധിഷും നൽകിയ മൊഴി പ്രകാരം, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാസുവിന്റെ അറിവോടെയായിരുന്നു. മുൻ തിരുവാഭരണ കമ്മീഷണർ ബൈജുവിന്റെ മൊഴിയും വാസുവിന് എതിരാണ്.
രേഖകളിൽ തിരുത്തലുകൾ വരുത്തിയതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് വാസു അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്.റാന്നി കോടതി അവധിയായതിനാൽ, വാസുവിനെ ഇന്ന് തന്നെ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."