വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?
സസാറാം: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനിടെ റോഹ്താസ് ജില്ലയിലെ സസാറാം നിയമസഭാ മണ്ഡലത്തിൽ വോട്ട് മോഷണം നടന്നതായി ആരോപിച്ച് ആർജെഡി. ബുധനാഴ്ച രാത്രി വൈകി സംശയാസ്പദമായ സാഹചര്യത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (ഇവിഎമ്മുകളും) ബാലറ്റ് ബോക്സുകളും നിറച്ച ഒരു ട്രക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിച്ചു എന്നാണ് ആർജെഡി പ്രവർത്തകർ ആരോപിക്കുന്നത്.
എന്നാൽ, ജില്ലാ അധികൃതർ ആരോപണങ്ങൾ നിഷേധിച്ചു. ഇത് രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾ മാത്രമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ട്രക്കിൽ ഉണ്ടായിരുന്നത് കൗണ്ടിംഗ് ടേബിളുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ഒഴിഞ്ഞ കാർഡ്ബോർഡ് പെട്ടികളും മറ്റ് ലോജിസ്റ്റിക്കൽ വസ്തുക്കളും മാത്രമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വൈറലായി വീഡിയോ
തകിയ മാർക്കറ്റ് കമ്മിറ്റി ഗ്രൗണ്ടിലെ വജ്ര ഗൃഹ എണ്ണൽ കേന്ദ്രത്തിലേക്ക് പുലർച്ചെ 3 മണിയോടെ ട്രക്ക് പ്രവേശിക്കുന്നത് കണ്ടതായി രാത്രി കാവലിനുണ്ടായിരുന്ന ആർജെഡി പ്രവർത്തകർ അവകാശപ്പെട്ടു. ഔദ്യോഗിക അടയാളങ്ങളില്ലാതെ വാഹനം പരിസരത്തേക്ക് പ്രവേശിക്കുന്നത് കാണിക്കുന്ന വീഡിയോകൾ എക്‌സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
"സാധാരണ വസ്ത്രം ധരിച്ച ഉദ്യോഗസ്ഥർ" ഇവിഎമ്മുകൾ മാറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ആർജെഡി പ്രവർത്തകർ ഡ്രൈവർമാരെ തടഞ്ഞു. "ട്രക്ക് കൂടുതൽ അകത്തേക്ക് കടക്കുന്നത് ഞങ്ങൾ തടഞ്ഞു. ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനും ഇവരുടെ കൂടെ ഉണ്ടായിരുന്നില്ല," ഒരു പ്രാദേശിക ആർജെഡി വളണ്ടിയർ വൈറൽ ക്ലിപ്പിൽ പറഞ്ഞു. തുടർന്ന് പൊലിസ് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
ജനാധിപത്യത്തിന്റെ പകൽ കൊള്ള എന്ന് വിശേഷിപ്പിച്ച ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി, ഇവിഎമ്മുകളുടെ ഫോറൻസിക് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളും ഈ ആരോപണത്തിന് പിന്തുണ നൽകി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംഭവത്തെ ജനാധിപത്യത്തിന്റെ കൊലപാതകം എന്ന് വിശേഷിപ്പിച്ചപ്പോൾ, ബീഹാറിൽ 80 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടു എന്ന് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് ആരോപിച്ചു.
ആരോപണങ്ങൾ തള്ളിക്കളഞ്ഞ ജില്ലാ മജിസ്ട്രേറ്റ്, ട്രക്കിൽ എണ്ണൽ ക്രമീകരണങ്ങൾക്കായി എത്തിച്ച ഒഴിഞ്ഞ പെട്ടികൾ മാത്രമേ ട്രക്കിൽ ഉണ്ടായിരുന്നുള്ളൂ എന്ന് വ്യക്തമാക്കി. "സീൽ ചെയ്ത ഇവിഎമ്മുകൾ സ്പർശിക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല," അവർ രാവിലെ 7 മണിക്ക് നടത്തിയ ബ്രീഫിംഗിൽ പറഞ്ഞു. "പൂർണ്ണ അനുമതിയോടെയും പൊലിസ് അകമ്പടിയോടെയുമാണ് വാഹനം പ്രവേശിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
താൽക്കാലികമായി സിസിടിവിയിൽ തകരാറ് സംഭവിച്ചത് ചെറിയ വൈദ്യുതി വ്യതിയാനം മൂലമാണെന്നും ബാക്കപ്പ് ദൃശ്യങ്ങൾ കേടുകൂടാതെയിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. പരിശോധനകളിൽ "ഒരു കൃത്രിമ ശ്രമവും" കണ്ടെത്തിയിട്ടില്ലെന്ന് പൊലിസ് സൂപ്രണ്ട് ശ്രീ നിവാസ് സിംഗ് സ്ഥിരീകരിച്ചു.
സസാറാം സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ലെങ്കിലും, ഒരു പ്രത്യേക പരിശോധനാ സംഘം അവിടേക്ക് പോകുന്നുണ്ടെന്ന് മുതിർന്ന വൃത്തങ്ങൾ സ്ഥിരീകരിച്ചു. ബീഹാറിലെ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളും 24 മണിക്കൂറും നിരീക്ഷണത്തിലാണെന്ന് കമ്മീഷൻ ആവർത്തിച്ചു.
just hours ahead of vote counting, a major controversy erupts in sasaram over alleged evm theft. questions arise whether the truck carried empty boxes or devices meant for fake votes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."