തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഞെട്ടിക്കുന്ന ഫലമാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ലെന്നും, മഹാസഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ച ബിഹാറിലെ കോടിക്കണക്കിന് വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനയെയും, ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമത്തിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടിയും, ഇന്‍ഡ്യ മുന്നണിയും തെരഞ്ഞെടുപ്പ് ഫലം ആഴത്തില്‍ വിലയിരുത്തുകയും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുമെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം ബിഹാർ തെരഞ്ഞെടുപ്പിലെ ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി സി.പി.ഐ(എം.എൽ) ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ രംഗത്തെത്തി. വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്നു ലക്ഷത്തിലേറെ ആളുകൾ ബിഹാറിൽ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പുറത്തുവിട്ട റിപ്പോർട്ടുകൾ ആധാരമാക്കി അദ്ദേഹം സമർത്ഥിക്കുന്നത്. 'എസ്.ഐ.ആറിന് ശേഷം ബിഹാറിൽ 7.42 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇ.സി.ഐ പറയുന്നത് 7,45,26,858 എന്നാണ്. പുനരവലോകനത്തിന് ശേഷം ഈ വർധനവ് എങ്ങനെ ഉണ്ടായി?' ഭട്ടാചാര്യ സമൂഹ മാധ്യമമായ 'എക്‌സി'ൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിച്ചു.
വോട്ടെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായ ശേഷം കമീഷൻ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതിൽ മൊത്തം വോട്ടർമാരുടെ എണ്ണം 7,45,26,858 ആണെന്ന് ആവർത്തിച്ചിട്ടുണ്ട്. ഒന്നിലധികം സംസ്ഥാനങ്ങളിലായി നടത്തിയ എസ്.ഐ.ആർ നടപടിക്രമത്തിനെതിരെ ഇതിനകം തന്നെ വ്യാപകമായ വിമർശനമുയർന്നിരുന്നു. വോട്ടർ ഡാറ്റയിലെ പൊരുത്തക്കേടുകൾ, ഇല്ലാതാക്കലുകൾ, ക്രമക്കേടുകൾ എന്നിവ ആരോപിച്ച് നിരവധി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ഇതോടൊപ്പം ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭട്ടാചാര്യ ഉന്നയിച്ച മൂർച്ചയേറിയ ചോദ്യം ഇപ്പോൾ ഒരു പുതിയ സൂക്ഷ്മപരിശോധനക്ക് വഴിവെച്ചിരിക്കുകയാണ്.
loksabha opposition leader rahul gandhi, said that the result of the bihar elections is shocking. he admitted that they could not win because the election was unfair from the beginning. he also thanked the millions of voters in bihar who trusted the grand alliance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."