HOME
DETAILS

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

  
January 06, 2026 | 5:06 AM

woman killed after bus runs over her in thrissur road accident

 


തൃശ്ശൂര്‍: ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട സ്വദേശി ആഫിദ(28) ആണ് മരിച്ചത്. കൊടകര വെള്ളിക്കുളങ്ങര റോഡില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. ആഫിദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ മറ്റൊരു ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആഫിദ റോഡില്‍ തെറിച്ചു വീണു. ഈ സമയത്ത് ഇതുവഴി വന്ന ബസ് ആഫിദയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ചു തന്നെ ആഫിദ മരിച്ചിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് കുറച്ച് സമയം ഗതാഗതം തടസപ്പെട്ടു. പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഗതാഗതം പൂര്‍വസ്ഥിതിയിലാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നടപടിക്രമങ്ങള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതാണ്. സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.

 

A 28-year-old woman died in a tragic road accident in Thrissur after a bus ran over her. The deceased, Afida, a native of Iringalakkuda, was riding a scooter along the Kodungallur–Vellikulangara road on Tuesday night when her vehicle collided with another bike. She lost control of the scooter and fell onto the road, at which point a passing bus ran over her. Afida died on the spot, and her body was later shifted to a hospital. Traffic was briefly disrupted following the accident, and police have registered a case and initiated further procedures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമി ക്യാമ്പിംഗിന് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

oman
  •  10 days ago
No Image

ഒമാനില്‍ തൊഴില്‍നിയമ ലംഘന കേസുകള്‍ മുന്‍പന്തിയില്‍

oman
  •  10 days ago
No Image

രാജ്യസഭയിൽ നാടകീയ രംഗങ്ങൾ: കൃത്രിമക്കാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ എംപി; ചട്ടലംഘനമെന്ന് ജോൺ ബ്രിട്ടാസ്

National
  •  10 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു; നിർണായക പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ് 

International
  •  10 days ago
No Image

കൂറുമാറ്റത്തിന് പിന്നാലെ പദവി; റെജി ലൂക്കോസിനെ സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി 

Kerala
  •  10 days ago
No Image

സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്

Kerala
  •  10 days ago
No Image

മുസ്‌ലിം കച്ചവടക്കാരനെ സംരക്ഷിച്ച ദീപക് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരാഖണ്ഡ് പൊലിസ് 

National
  •  10 days ago
No Image

കോടാലിക്കൈകൾക്ക് സ്ഥാനം ചവറ്റുകുട്ടയിൽ; വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ; പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ

Kerala
  •  10 days ago
No Image

കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ​ഗതാ​ഗത മന്ത്രി 

Kerala
  •  10 days ago
No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  10 days ago