മറ്റത്തൂരില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമം; ബി.ജെ.പി വോട്ട് നേടി ജയിച്ച വൈസ് പ്രസിഡന്റ് രാജിവച്ചു
തൃശൂര്‍: കോണ്‍ഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂരില്‍ പാര്‍ട്ടിക്ക് വഴങ്ങി വിമത അംഗങ്ങള്‍. ബി.ജെ.പിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ് സ്ഥാനം രാജിവെച്ചു. കെ.പി.സി.സി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ മുന്നിലാണ് നൂര്‍ജഹാന്‍ നവാസ് രാജി സമര്‍പ്പിച്ചത്. ഇതോടെ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമം.
കെ.പി.സി.സി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് റോജി ജോണ്‍ എം.എല്‍.എയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് രാജി. ഇതോടെ വിമതര്‍ക്ക് എതിരായ അച്ചടക്ക നടപടികള്‍ പിന്‍വലിക്കും.
നേരത്തെ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച എട്ട് പഞ്ചായത്ത് അംഗങ്ങള്‍ക്ക് എതിരായ നടപടികളും പിന്‍വലിക്കും. തുടര്‍ നടപടികള്‍ കെ.പി.സി.സി പ്രഖ്യാപിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും അച്ചടക്ക നടപടി നേരിട്ട ടി.എം ചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നു
അതേസമയം, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് വിമത ടെസി ജോസ് സ്വതന്ത്രയായാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നതിനാല്‍ സ്ഥാനത്തു തുടരും. എന്തു വേണമെന്ന കാര്യത്തില്‍ ആറ് മാസം കഴിഞ്ഞ് തീരുമാനമെടുക്കാനാണ് ധാരണ.
മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ട് പേരാണ് കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചത്. രണ്ട് പേര്‍ കോണ്‍ഗ്രസ് വിമതരായി മത്സരിച്ച് ജയിക്കുകയും ചെയ്തു. ഇടത് മുന്നണിക്ക് പത്ത് സീറ്റാണ് പഞ്ചായത്തില്‍ ലഭിച്ചത്. ബി.ജെ.പി നാല് സീറ്റും ലഭിച്ചു. പത്തേ, പത്തേ എന്ന തുല്യ നിലയില്‍ വോട്ട് വന്നാല്‍ നറുക്കെടുപ്പിലൂടെ ഭരണം തീരുമാനിക്കുമെന്ന് കരുതിയിടത്തുണ്ടായ അട്ടിമറിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കരുതിയ വിമതര്‍ കെ ആര്‍ ഔസേപ്പിനെ സി.പി.എം റാഞ്ചിയതിന്റെ പ്രതികാരമായിട്ടായിരുന്നു ബി.ജെ.പി പിന്തുണയില്‍ ഭരണം പിടിച്ചതെന്ന് കൂറുമാറിയവര്‍ വിശദീകരിക്കുന്നു.
The internal crisis within the Congress party at Mattoor Panchayat in Thrissur has seen a temporary resolution after rebel members agreed to comply with party directives. Panchayat Vice President Noorjahan Navas, who had won the post with BJP support, resigned from her position following instructions from the KPCC leadership. The resignation was submitted before the panchayat secretary, easing tensions within the party.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."