ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 5 ന് തുടക്കം; താമസക്കാരെ കാത്തിരിക്കുന്നത് 4 ലക്ഷം ദിർഹമിന്റെ ഗ്രാൻഡ് സമ്മാനം
ദുബൈ: ഷോപ്പിംഗ് പ്രേമികളുടെ ഇഷ്ട്ടോത്സവമായ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ (DSF) ഈ വർഷവും ആവേശകരമായ സമ്മാനങ്ങളോടെ എത്തുന്നു. 2025 ഡിസംബർ 5-ന് തുടക്കം കുറിക്കുന്ന ഫെസ്റ്റിവൽ 2026 ജനുവരി 11 വരെ നീണ്ടുനിൽക്കും. ഈ 38 ദിവസങ്ങളിൽ ദുബൈയെ ഷോപ്പിംഗ്, വിനോദം, രുചിക്കൂട്ടുകൾ, സംസ്കാരം എന്നിവയുടെ ശൈത്യകാല അത്ഭുതലോകമാക്കി മാറ്റാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
സമ്മാനങ്ങളുടെ പെരുമഴ
ഫെസ്റ്റിവൽ കാലയളവിൽ 200 ദിർഹമോ അതിൽ കൂടുതലോ ചെലവഴിക്കുന്ന ഭാഗ്യശാലികൾക്ക് എല്ലാ ദിവസവും ഒരു പുതിയ നിസ്സാൻ കാറും 100,000 ദിർഹം ക്യാഷ് പ്രൈസും നേടാൻ അവസരമുണ്ട്.
കൂടാതെ, സമാപന ദിവസമായ ജനുവരി 11-ന് ഒരു ഭാഗ്യശാലിക്ക് 400,000 ദിർഹമിന്റെ ഗ്രാൻഡ് സമ്മാനം ലഭിക്കും. സ്വർണ്ണം നേടാൻ അവസരമുള്ള ആഴ്ചതോറുമുള്ള നറുക്കെടുപ്പുകളും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ട്. ഇതുവഴി മൊത്തം 2.6 ദശലക്ഷത്തിലധികം ദിർഹമിന്റെ സ്വർണ്ണം നേടാൻ അവസരമുണ്ടാകും.
വിവിധതരം പരിപാടികളും, അത്ഭുതപ്പെടുത്തുന്ന ഓഫറുകളും, ലോകോത്തര വിഭവങ്ങളും ഒരുക്കിയാണ് ദുബൈ ലോകമെമ്പാടുമുള്ള സന്ദർശകരെ ഈ വർഷത്തെ DSF-ലേക്ക് സ്വാഗതം ചെയ്യുന്നത്.
the dubai shopping festival kicks off on december 5, offering residents exciting deals and the opportunity to win a grand prize worth 400,000 dirhams. shoppers can look forward to discounts, raffles, and exclusive festive events across the city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."