നേത്രപരിശോധനാ ക്യാംപ് നടത്തി
തിരൂര്‍: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനത്തോടനുബന്ധിച്ച് ജില്ലാ അന്ധതാ നിവാരണ സമിതിയുടെയും വളവന്നൂര്‍ സി.എച്ച്.സിയുടെയും മൈത്രി സാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ വളവന്നൂര്‍ നോര്‍ത്ത് ദാറുല്‍ഉലും സുന്നീ മദ്റസയില്‍ നേത്ര പരിശോധന കാംപും സെമിനാറും നടത്തി.
നേത്രദാന സമ്മതപത്ര സ്വീകരണ പരിപാടിയും നടത്തി. ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. വളവന്നൂര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് സാബിറ അധ്യക്ഷയായി. തിരൂര്‍ ജില്ലാ ആശുപത്രി ഒഫ്താല്‍മോളജിസ്റ്റ് ഡോ. നസീമ മുബാറക് കാംപിന് നേതൃത്വം നല്കി. താനൂര്‍ ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇസ്മാഈല്‍ ഹാജി, മൈത്രി ക്ലബ് മുഖ്യരക്ഷാധികാരി അബ്ദുറഹ്മാന്, നെഹ്റു യുവകേന്ദ്ര താനൂര്‍ ബ്ലോക്ക് കോഡിനേറ്റര്‍ ഷെക്കീര്‍ പൊന്മുണ്ടം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."