HOME
DETAILS
MAL
മതവിദ്യാഭ്യാസത്തിലെ പരിഷ്കരണം; സർക്കാർ സമസ്തയോട് കൂടിയാലോചിക്കാതെ നിയമം പാസാക്കരുത്
Web Desk
November 27, 2025 | 7:30 PM
(1947 മാർച്ച് 15,16,17 തിയതികളിൽ മീഞ്ചന്ത നടന്ന സമ്മേളനത്തോടനുബന്ധിച്ച പാസാക്കിയ അഞ്ചാം പ്രമേയം)
മതവിദ്യാഭ്യാസത്തിൽ പല പരിഷ്‌ക്കരണവ്യത്യാസങ്ങൾ വരുത്താനും ആയതിന്നു അസംബ്ലി മുഖേന നിയമം ഉണ്ടാക്കി നടപ്പിൽ വരുത്താനും നമ്മുടെ എം.എൽ.എ. മാർ പരിശ്രമിച്ചു വരുന്നതായി അറിയുന്നതുകൊണ്ടു കേരളത്തിലെ ബഹുഭൂരിപക്ഷാ മുസ്ലീംകളേയും പ്രതിനിധീകരിക്കുന്ന ഉലമാ സംഘമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രമുഖ അംഗങ്ങളുടെ സഹകരണ ഉപദേശത്തോടുകൂടിയല്ലാതെ അങ്ങിനെ ഒരു നിയമം നടപ്പിൽ വരുത്തരുതെന്നും ബഹുമാനപ്പെട്ട ഗവർമ്മേണ്ടിനോട് ഈ യോഗം അഭ്യർഥിച്ചു കൊള്ളുന്നു.
അവതാരകൻ പി. സി. എസ്സ്. കുഞ്ഞഹമ്മദ്
അനുവാദകൻ സിവി ബാവ മൗലവി
പിസിഎസ് മൗലവി ഇത് വിശദീകരിച്ച് പ്രഭാഷണം നടത്തി ജനങ്ങൾക്ക് മനസിലാക്കി കൊടുത്തതായും രേഖയിൽ പരാമർശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."