HOME
DETAILS

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

  
November 29, 2025 | 3:22 PM

vadakara dysp umesh goes on leave amid sexual assault allegations case likely after victims statement

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു എന്ന ഗുരുതര ആരോപണത്തിൽ വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് അവധിയെടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇദ്ദേഹത്തിന് പകരമായി നാദാപുരം കൺട്രോൾ ഡിവൈഎസ്‌പിക്ക് ആയിരിക്കും ചുമതല.

ആരോപണവും അന്വേഷണ റിപ്പോർട്ടും

വടക്കഞ്ചേരി സിഐ ആയി സേവനമനുഷ്ഠിക്കുന്ന സമയത്ത്, ഒരു അനാശാസ്യ കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ ഡിവൈഎസ്‌പി ഉമേഷ് പീഡിപ്പിക്കുകയും പിന്നീട് കേസെടുക്കാതെ വിട്ടയക്കുകയും ചെയ്തുവെന്നാണ് ആരോപണം.പൊലിസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തു എന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഡിവൈഎസ്‌പി അവധിയിൽ പ്രവേശിക്കുന്നത്.

ആത്മഹത്യാക്കുറിപ്പിലെ വെളിപ്പെടുത്തൽ

ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ മേലുദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണങ്ങൾ. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഡിവൈ.എസ്.പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കത്തിൽ പറയുന്നത്.പീഡിപ്പിക്കാൻ തന്നെയും നിർബന്ധിച്ചുവെന്നും പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തിലുണ്ട്. കഴിഞ്ഞ 15നാണ് ബിനു ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പ് അന്നുതന്നെ കിട്ടിയിരുന്നെങ്കിലും ക്രൈംബ്രാഞ്ച് പൂഴ്ത്തിവയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ പുറത്തായത്. 

2014ൽ പാലക്കാട്ട് സർവിസിലിരിക്കെ നടന്ന കാര്യങ്ങളാണ് 32 പേജുള്ള കത്തിലുള്ളത്. അനാശാസ്യത്തിനു യുവതിയെ പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. അറസ്റ്റ് ചെയ്ത അന്നേ ദിവസം അവരെ സ്റ്റേഷനിൽ എത്തിച്ചിരുന്നെങ്കിലും പിന്നീട് പറഞ്ഞുവിട്ടു.അന്നേ ദിവസം രാത്രി മേലുദ്യോഗസ്ഥൻ സ്ത്രീയുടെ വീട്ടിലെത്തുകയും താൽപര്യമില്ലാതിരുന്ന ബിനു തോമസിനെ ബ്ലാക്ക് മെയിൽ ചെയ്ത് കൂട്ടിക്കൊണ്ട് പോയതായും അതിനുശേഷം ഇക്കാര്യം പറഞ്ഞ് നിരന്തരം മാനസികമായി വേദനിപ്പിച്ചതായും കുറിപ്പിൽ പറയുന്നു. 

 യുവതിയുടെ മൊഴി

കഴിഞ്ഞ ദിവസം ഇതേ യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മൊഴി നൽകി. ഡിവൈഎസ്‌പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്ന് യുവതി മൊഴി നൽകി.തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈഎസ്‌പി കൈക്കൂലി വാങ്ങിയതായും യുവതി വെളിപ്പെടുത്തി.

 നിയമനടപടിക്ക് സാധ്യത

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്‌പിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കാൻ സാധ്യതയുണ്ട്. ഡിവൈഎസ്‌പിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പൊലിസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ അവസാനത്തോടെയെന്ന് സൂചന; പ്രഖ്യാപനം ഈ മാസം

Kerala
  •  3 minutes ago
No Image

'നിശബ്ദത നിഷ്പക്ഷതയല്ല, ഒഴിഞ്ഞുമാറലാണ്' ഖാംനഈയുടെ വധത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി സോണിയ

National
  •  34 minutes ago
No Image

അമേരിക്കൻ മണ്ണിൽ ഇറാൻ പന്തുതട്ടുമോ? പശ്ചിമേഷ്യൻ യുദ്ധം ഫിഫയ്ക്കും തലവേദനയാകുന്നു; വേൾഡ് കപ്പിൽ ഇറാനില്ലെങ്കിൽ പകരക്കാരായി യു.എ.ഇയോ ഇറാഖോ എത്തിയേക്കും

latest
  •  an hour ago
No Image

ഗള്‍ഫ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേയ്ക്ക് വിമാനങ്ങള്‍ പറന്നു തുടങ്ങി

Kerala
  •  an hour ago
No Image

റിയാദിലെ എംബസി ആക്രമണത്തിനു പിന്നാലെ യു എസ് പൗരന്മാരോട് ഷെൽട്ടർ അഭയം തേടാൻ മുന്നറിയിപ്പ്

Saudi-arabia
  •  an hour ago
No Image

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിച്ചാല്‍ ആക്രമിക്കും; മുന്നറിയിപ്പുമായി വീണ്ടും ഇറാന്‍  

International
  •  an hour ago
No Image

കോഴിക്കോട് മയക്കുമരുന്ന് കേസിലെ പ്രതി വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്

Kerala
  •  an hour ago
No Image

സിപിഐയിൽ ടേം വ്യവസ്ഥ കർശനം; ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ ആറ് എം.എൽ.എമാർക്ക് സീറ്റില്ല

Kerala
  •  2 hours ago
No Image

2,500 മുതൽ 10,000 രൂപ വരെ ഫീസ്; ഇന്റേൺഷിപ്പിന്റെ മറവിൽ വിദ്യാർഥികളെ കൊള്ളയടിക്കുന്നതായി പരാതി

Kerala
  •  2 hours ago
No Image

സിപിഎമ്മിൽ വൻ അഴിച്ചുപണി; മുതിർന്ന നേതാക്കൾക്ക് സീറ്റില്ല, മണിയും ഐസക്കും സ്വരാജും പുറത്തേക്ക്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം

Kerala
  •  2 hours ago