HOME
DETAILS

ബസ് സ്റ്റാൻഡിൽ ക്ലീനർ മരിച്ച നിലയിൽ; ആദ്യം കരുതി മദ്യപിച്ച് അപകടമെന്ന് , പക്ഷേ നടന്നത് കൊലപാതകം; എട്ട് മാസത്തിനുശേഷം പ്രതി പിടിയിൽ

  
November 30, 2025 | 1:42 AM

bus stand cleaner murder suspect arrested in thiruvananthapuram 8 months after initial accident cover-up

തിരുവനന്തപുരം: നാഗർകോവിൽ അണ്ണാ ബസ് സ്റ്റാൻഡിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് മാസമായി ഒളിവിലായിരുന്ന പ്രതിയെ തമിഴ്‌നാട് പൊലിസ് പിടികൂടി. തിരുവല്ലം സ്വദേശിയായ സുമേഷ് (29) ആണ് അറസ്റ്റിലായത്.

 നെല്ലായി മുകുടൽ പാപക്കുടി സ്വദേശിയായ ബൽരാജ് (32) ആണ് കൊല്ലചെയ്യപ്പെട്ടത്. ഇയാൾ ബസ് സ്റ്റാൻഡിലെ ക്ലീനറായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ബൽരാജിനെ അണ്ണാ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആദ്യം മദ്യപാനം മൂലമുണ്ടായ അപകടമരണമെന്നാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മർദനമേറ്റതിൻ്റെ ലക്ഷണങ്ങൾ കണ്ടതോടെയാണ് മരണം കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചത്.

കൊലപാതകമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ബൽരാജുമായി ഒരാൾ തർക്കിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു.പ്രതിയെ പിടികൂടാനായി ജില്ലാ പൊലിസ് സൂപ്രണ്ട് സ്റ്റാലിൻ്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.തമിഴ്നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിന് ശേഷം, എട്ട് മാസത്തെ ശ്രമങ്ങൾക്കൊടുവിൽ പ്രതിയായ സുമേഷിനെ തിരുവനന്തപുരത്തെത്തി പൊലിസ് പിടികൂടുകയായിരുന്നു.മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിനിടെ ബൽരാജിനെ മർദിച്ചതായി സുമേഷ് സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വികസനം മറന്ന് പ്രീണനം; പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നു; ലക്ഷ്യം ക്രൈസ്തവ വോട്ട്

Kerala
  •  7 days ago
No Image

വടകര കസ്റ്റഡി മരണം; പൊലിസുകാരുടെ പങ്ക് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം

Kerala
  •  7 days ago
No Image

ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും സഊദിയില്‍ സമ്പൂര്‍ണ്ണ നിരോധനം

Business
  •  7 days ago
No Image

കൊച്ചി മെട്രോയില്‍ സാങ്കേതിക തകരാര്‍; ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

Kerala
  •  7 days ago
No Image

അഞ്ച് വർഷം; 12 സ്‌കൂളുകൾ പൂട്ടി, 3.33 ലക്ഷം കുട്ടികൾ കുറഞ്ഞു; 25 കുട്ടികൾ പോലുമില്ലാതെ 1363 പൊതുവിദ്യാലയങ്ങൾ

Kerala
  •  7 days ago
No Image

അനാഥ കുട്ടികള്‍ക്ക് തണലേകുന്ന 'മദര്‍ ഓഫ് ദി നേഷന്‍ എന്‍ഡോവ്‌മെന്റ്': 371 കോടിയുടെ കൈത്താങ്ങുമായി എം.എ യൂസഫലി

uae
  •  7 days ago
No Image

കൊച്ചി കായലില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

ഇടുക്കി ജില്ലാ ആശുപത്രിയിലെ കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍; നടപടി വൈകുന്നതില്‍ പ്രതിഷേധം

Kerala
  •  7 days ago
No Image

'മക്ക മുഴുവന്‍ പുണ്യസ്ഥലം, ഹറം പരിധിയില്‍ എവിടെ നിസ്‌കരിച്ചാലും ഒരേ പ്രതിഫലം'; സഊദി ഹജ്ജ്- ഉംറ മന്ത്രാലയം

Saudi-arabia
  •  7 days ago
No Image

പിറന്ന മണ്ണിൽ ജീവിക്കണമെന്ന മോഹം ബാക്കിയാക്കി യൂസുഫ് മടങ്ങി, പൗരത്വമില്ലാത്ത ലോകത്തേക്ക്

National
  •  7 days ago