HOME
DETAILS

കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി; ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം

  
Web Desk
November 30, 2025 | 6:45 AM

sir-voter-list-revision-deadline-extended-kerala-election-commission

തിരുവനന്തപുരം: വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിശോധന(എസ്.ഐ.ആര്‍) സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം നല്‍കി. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നല്‍കിയത്. കരടു വോട്ടര്‍പട്ടിക ഡിസംബര്‍ 16-ന് പുറത്തുവിടും. അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 14-നാണ് പുറത്തുവിടുക.

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള നടപടികളില്‍ സാവകാശം വേണമെന്ന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. 15 ശതമാനത്തോളം എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ ലഭിക്കാനുള്ള സാഹചര്യത്തില്‍ എസ്.ഐ.ആര്‍ നടപടികളില്‍ സാവകാശം അനുവദിക്കണമെന്ന് ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ ആവശ്യമുന്നയിച്ചിരുന്നു. 

നേരത്ത ഡിസംബര്‍ നാലിനുള്ളില്‍ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നും ഡിസംബര്‍ 9 ന് കരട പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. സമയം നീട്ടി നല്‍കിയതോടെ ഒരാഴ്ച്ച കൂടുതലായി ബി.എല്‍.ഒമാര്‍ക്ക് ലഭിക്കും.

അതേസമയം, എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഡിജിറ്റലൈസ് ചെയ്ത എന്യുമറേഷന്‍ ഫോമുകളുടെ എണ്ണം രണ്ട് കോടി പിന്നിട്ടു.

ഇന്നലെ വൈകുന്നേരം ആറ് മണിവരെയുള്ള കണക്ക് പ്രകാരം 2,09,85,918 ഫോമുകളാണ് ഡിജിറ്റലൈസ് ചെയ്തത്. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 75.35 ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ പറഞ്ഞു.
അതേസമയം, സ്വീകരിക്കാന്‍ കഴിയാത്ത ഫോമുകളുടെ എണ്ണം 880344 ആയി ഉയര്‍ന്നിട്ടുണ്ട്.

 

 

The Election Commission extends the Special Intensive Revision (SIR) deadline for returning enumeration forms till December 11 across 12 states, including Kerala. The draft voter list will be published on December 16, with the final roll scheduled for release on February 14, 2026.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തം: കോണ്‍ഗ്രസ് ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ നാളെ; രാഹുല്‍ ഗാന്ധി നിര്‍വഹിക്കും,പ്രിയങ്കയും ചടങ്ങില്‍ 

Kerala
  •  13 days ago
No Image

കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും അപകടം; കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു

Kerala
  •  13 days ago
No Image

ഇന്ത്യയൊന്നും ചരിത്രത്തിൽ പോലുമില്ല; പാകിസ്ഥാനെ തകർത്ത് ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

Cricket
  •  13 days ago
No Image

'ഞാന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ...' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  13 days ago
No Image

'രോഗിയെ എത്തിക്കാന്‍ പതിനായിരം രൂപ കമ്മീഷന്‍': ആരോഗ്യമന്ത്രിയെ വെട്ടിലാക്കി സ്വന്തം വെളിപ്പെടുത്തല്‍

Kerala
  •  13 days ago
No Image

ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്താവും: വമ്പൻ പ്രസ്താവനയുമായി ഹർഭജൻ

Cricket
  •  13 days ago
No Image

ഒമാനില്‍നിന്ന് സ്ലൊവേനിയയിലേക്ക് പോകുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘാതംമൂലം അന്തരിച്ചു

oman
  •  13 days ago
No Image

സൂപ്പർതാരം പുറത്ത്; ലോകകപ്പിൽ സിംബാബ്‌വേക്കെതിരെ കളത്തിലിറങ്ങാൻ സഞ്ജു

Cricket
  •  13 days ago
No Image

'നെറ്റിയില്‍ മൂന്ന് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവ്'; കോളജ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത,അന്വേഷണം

Kerala
  •  13 days ago
No Image

ലോകത്ത് ജീവിക്കാന്‍ പറ്റിയ മികച്ച സ്ഥലങ്ങളില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ച് യു.എ.ഇ; ഒമ്പതാം സ്ഥാനത്ത് സഊദി, ആളുകള്‍ അറബ് നഗരങ്ങളെ തെരഞ്ഞെടുക്കാന്‍ കാരണങ്ങള്‍ നിരവധി | Best Country to Live

Saudi-arabia
  •  13 days ago