HOME
DETAILS

പരിവർത്തിത ക്രൈസ്തവരുടെ എസ്.സി ആനുകൂല്യം തടയൽ: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

  
December 03, 2025 | 2:15 AM

 allahabad high court directed the uttar pradesh government to conduct a statewide inquiry to ensure that people who converted to christianity are not receiving scheduled caste sc reservation benefits

ലഖ്‌നൗ: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തികൾക്ക് പട്ടികജാതി സംവരണ (എസ്.സി) ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാനവ്യാപകമായി അന്വേഷണം നടത്താൻ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു. മതപരിവർത്തനത്തിന് ശേഷമുള്ള ആനുകൂല്യങ്ങൾ ഭരണഘടനയ്‌ക്കെതിരായ വഞ്ചനയാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. ജാതി അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങൾ നിയമപ്രകാരം അംഗീകരിക്കപ്പെട്ട മതപരമായ സ്വത്വവുമായി കർശനമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കോടതി പറഞ്ഞു. 

ഒരു വ്യക്തി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുകഴിഞ്ഞാൽ ഭരണഘടനാ വ്യവസ്ഥകളിൽ മനസ്സിലാക്കുന്നതുപോലെ ജാതി സ്വത്വം ഇല്ലാതാകുമെന്ന് അടുത്തിടെ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയും കോടതി ഉദ്ധരിച്ചു. മതപരിവർത്തനം നടത്തിയിട്ടും സംവരണാവകാശങ്ങൾ നിലനിർത്താനുള്ള ഏതൊരു ശ്രമവും പൊതു നയത്തിന്റെ ചൂഷണവും സാമൂഹിക നീതിയുടെ മനോഭാവത്തിന് വിരുദ്ധവുമാണെന്നും ജഡ്ജി പറഞ്ഞു.

മതപരമായ വൈരം വളർത്തി, ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തി എന്നീ ആരോപണങ്ങളുന്നയിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 295 എ വകുപ്പുകൾ പ്രകാരം തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിതേന്ദ്ര സഹാനി എന്നയാൾ സമർപ്പിച്ച ഹരജി തള്ളി ജസ്റ്റിസ് പ്രവീൺ കുമാർ ഗിരിയുടെതാണ് നടപടി.

the allahabad high court has directed the uttar pradesh government to conduct a statewide inquiry to ensure that people who converted to christianity are not receiving scheduled caste (sc) reservation benefits.”



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026ലേക്കുള്ള വമ്പന്‍ ബജറ്റിന് അംഗീകാരം നല്‍കി സൗദി; 1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യണ്‍ റിയാല്‍ വരവും

Saudi-arabia
  •  2 hours ago
No Image

സഞ്ചാർ സാഥി: സർക്കാരിന്റെ പിൻമാറ്റം സംശയം ബലപ്പെടുത്തുന്നു; ആപ്പിളിന്റെ നടപടി കേന്ദ്രത്തെ പ്രതിരോധത്തിലാക്കി

National
  •  3 hours ago
No Image

‌പൊടിപാറും പോരാട്ടം; കോർപറേഷൻ മേയർ സ്ഥാനാർഥികളുടെ വാർഡുകളിൽ കനത്ത മത്സരം

Kerala
  •  3 hours ago
No Image

ഫ്രഷ്കട്ട്: വോട്ട് ചെയ്യാൻ കഴിയുമോ? ആശങ്കയിൽ സമരസമിതി പ്രവർത്തകരും കുടുംബങ്ങളും

Kerala
  •  3 hours ago
No Image

ഇന്നും മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  4 hours ago
No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  10 hours ago
No Image

വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'

Kerala
  •  11 hours ago
No Image

തെരുവുനായ ശല്യം: സംസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു, പരാതികൾ അറിയിക്കാം

Kerala
  •  11 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; അതിജീവിതയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ 

Kerala
  •  11 hours ago
No Image

കുവൈത്തിൽ മനുഷ്യക്കടത്ത് തടയാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്; അനധികൃത കുടിയേറ്റത്തിനും കടിഞ്ഞാണിടും

Kuwait
  •  8 hours ago