സസ്പെന്ഷന് കഴിഞ്ഞ് ജോലിയില്‍ കയറിയ ഉദ്യോഗസ്ഥന് വീണ്ടും സസ്പെന്ഷന്
മാനന്തവാടി: സബ്കലക്ടര്‍ സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ സസ്പെന്ഷന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂനല്‍ സ്റ്റേ ചെയ്തു. തിരികെ ജോലിക്ക് കയറിയ ഇയാളെ ജില്ലാ കലക്ടര്‍ വിണ്ടും സസ്പെന്‍ഡ് ചെയ്തു. മാനന്തവാടി ആര്.ഡി.ഒ ഓഫിസിലെ സീനിയര്‍ സൂപ്രണ്ടായിരുന്ന പി.പി കൃഷ്ണന് കുട്ടിക്കാണ് ഈ അനുഭവം. 2016 ജൂലായ് 13നാണ് ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണന്‍കുട്ടിയെ സബ്കലക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇതോടൊപ്പം തന്നെ തുടര്‍ നടപടികള്‍ക്കായി അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറുകയും ചെയ്തു. സബ്കലക്ടറുടെ നടപടിക്കെതിരേ ട്രിബ്യൂനലിനെ സമീപിച്ചപ്പോള്‍ നടപടികളില്‍ സ്റ്റേ അനുവദിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് രണ്ട് ദിവസം മുമ്പ് ജോലിയില്‍ കയറിയ ഇയാള്‍ അവധിയിലായിരുന്നു. ഇന്നലെ വീണ്ടും ജോലിക്കെത്തിയപ്പോഴാണ് നേരത്തെ സബ്കലക്ടര്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം ജില്ലാകലക്ടര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. അരിവാള്‍ രോഗികള്‍ക്കായി കണ്ടെത്തിയ ഭൂമി കൈക്കൂലി ലഭിക്കുന്നതിനായി ഏറ്റെടുക്കുന്നത് വൈകിപ്പിച്ചു എന്നായിരുന്നു പരാതി. വില നിശ്ചയിച്ച ഭൂമിക്ക് മൂന്ന് ലക്ഷം രൂപാ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു തൊണ്ടര്‍നാട് മക്കിയാട് സ്വദേശി ബിജോയ് ഫിലിപ്പ് ഇയാള്‍ക്കെതിരേ നല്കിയ പരാതി. മാനന്തവാടി തഹസില്‍ദാര്‍, ലാന്റ് ട്രിബ്യൂനല്‍ തഹസില്‍ദാര്‍, ഹിസൂര് ശിരസ്താര്‍ എന്നീ തസ്തികകളിലും ഇയാള്‍ ജോലിചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."