HOME
DETAILS

തമിഴകം വെട്രി കഴകം ആദ്യ പൊതുയോഗം പുതുച്ചേരിയിൽ; 5000 പേർക്ക് മാത്രം പ്രവേശനം, കർശന നിബന്ധനകൾ

  
Web Desk
December 06, 2025 | 1:11 PM

tamilaga vetri kazhagam public meeting in puducherry entry for only 5000 people strict conditions imposed

പുതുച്ചേരി: തമിഴ് നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിനുശേഷം തമിഴകം വെട്രി കഴകം (ടിവികെ) സംഘടിപ്പിക്കുന്ന ആദ്യ പൊതുയോഗം ചൊവ്വാഴ്ച പുതുച്ചേരിയിൽ നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപമുള്ള ഗ്രൗണ്ടിലാണ് യോഗം നടത്താൻ പൊലിസ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം, കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പൊലിസ് പൊതുയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. 5000 പേർക്ക് മാത്രമേ യോഗത്തിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. നിബന്ധനകൾ ഇങ്ങനെ:

ക്യുആർ കോഡ് ഉപയോഗിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. 500 പേർ വീതമുള്ള പത്ത് ബ്ലോക്കുകളായി പ്രവർത്തകരെ ഇരുത്തണം. വിജയ് യോഗത്തിനെത്തുന്ന സമയം കൃത്യമായി പൊലിസിനെ അറിയിക്കണം.

പ്രധാന നിർദേശം: ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പൊതുയോഗത്തിൽ പങ്കെടുക്കരുത് എന്ന് പൊലിസ് കർശന നിർദേശം നൽകിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങൾ: പൊതുയോഗത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ടിവികെ ഉറപ്പുവരുത്തണമെന്നും പൊലിസ് നിർദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ടിവികെ നടത്തുന്ന സുപ്രധാന പൊതുയോഗത്തിൽ തമിഴ്നാട്ടിൽ നിന്നും പുതുച്ചേരിയിൽ നിന്നുമുള്ള പ്രവർത്തകർ അണിനിരക്കും.

 

Tamilaga Vetri Kazhagam (TVK) is scheduled to hold a public meeting in Puducherry on Tuesday, but the police have imposed strict conditions, limiting attendance to only 5,000 people. Entry will be via QR code, and participants must be seated in blocks. Crucially, the police have mandated that pregnant women, children, and the elderly are prohibited from attending the rally.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടർച്ചയായി പുലിയെ കണ്ടതോടെ മലമ്പുഴയിൽ അതീവ ജാഗ്രത: രാത്രി യാത്ര നിയന്ത്രണം തുടരുന്നു

Kerala
  •  2 hours ago
No Image

വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞും ദാരുണമായി യുഎസിൽ കൊല്ലപ്പെട്ടു

crime
  •  3 hours ago
No Image

പോക്സോ കേസ് അട്ടിമറിക്കാൻ നീക്കം? മകളെ ഉപദ്രവിച്ച 17-കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; കടവന്ത്ര സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

Kerala
  •  3 hours ago
No Image

ദുബൈ ഷോപ്പിം​ഗ് ഫെസ്റ്റിവൽ ആവേശം കത്തിപ്പടരുന്നു; പർച്ചേസുകൾ നീട്ടിവെച്ച് ദുബൈ നിവാസികൾ ലാഭിച്ചത് 1,600 ദിർഹം വരെ!

uae
  •  3 hours ago
No Image

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: നിർമ്മാണ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി കേന്ദ്രം; ഉത്തരവാദിത്തം കേരള സർക്കാരിനല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

20 മത്സരങ്ങൾ, 2 വർഷങ്ങൾ നീണ്ട ഇന്ത്യൻ കാത്തിരിപ്പിന് അറുതി; ഒടുവിൽ വിജയം നേടി രാഹുൽ

Cricket
  •  3 hours ago
No Image

റൗളാ ശരീഫ് സന്ദർശകർക്ക് പുതിയ ഷെഡ്യൂളും കർശന നിയമങ്ങളും; നുസുക് ബുക്കിംഗ് നിർബന്ധം 

Saudi-arabia
  •  4 hours ago
No Image

മരിച്ചവരുടെ പേരിൽ വായ്‌പാത്തട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പിൽ യുപിയിൽ 8 പേർ അറസ്റ്റിൽ

crime
  •  4 hours ago
No Image

ഇതിഹാസതാരം അബൂദബിയിൽ; വരവേൽക്കാൻ ഒരുങ്ങി യുഎഇ തലസ്ഥാനവും അൽ നഹ്യാൻ സ്റ്റേഡിയവും

uae
  •  4 hours ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: വീണ്ടും തിരിച്ചടി, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

Kerala
  •  4 hours ago