ഹൃദയാഘാതം: ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്
മനുഷ്യന്റെ ജീവിതശൈലിയിൽ വന്ന വൻ മാറ്റങ്ങൾ യുവതലമുറയിൽ പോലും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം (Heart Attack) സംഭവിക്കുകയും മരണത്തിലേക്ക് വരെ നയിക്കുന്ന സാഹചര്യത്തിൽ, ശരീരം കാണിക്കുന്ന ചില പ്രധാന സൂചനകളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം.
ഹൃദയാഘാതത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
1. നെഞ്ചുവേദന: മുഖ്യ ലക്ഷണം
ഹൃദയാഘാതത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം നെഞ്ചുവേദനയാണ്. നെഞ്ചിന്റെ മധ്യഭാഗത്തോ, ഇടത് വശത്തോ ഉണ്ടാകുന്ന ഈ വേദന ചിലപ്പോൾ തോളിലേക്കും കഴുത്തിലേക്കും വയറിലേക്കും നടുവിലുമൊക്കെ വ്യാപിക്കാൻ സാധ്യതയുണ്ട്.
2. ശ്വാസതടസ്സം (Breathing Difficulty)
ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഹൃദയാഘാതത്തിൻ്റെ പ്രധാന സൂചനയായി കണക്കാക്കാം. നടക്കുമ്പോഴോ, ജോലി ചെയ്യുമ്പോഴോ, ഉറക്കത്തിലോ ഉണ്ടാകുന്ന ശ്വാസതടസ്സം വളരെ ഗൗരവമായി കാണണം.
3. അമിത വിയർപ്പും ക്ഷീണവും
പ്രത്യേകിച്ച് കാരണമില്ലാതെ അമിതമായി വിയർക്കുന്നത് മറ്റൊരു പ്രധാന ലക്ഷണമാണ്. കൂടാതെ, അമിതമായ ക്ഷീണം, തളർച്ച, പതിവില്ലാത്ത തലകറക്കം എന്നിവ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിൻ്റെ മുന്നറിയിപ്പായേക്കാം.
4. മറ്റ് ശാരീരിക സൂചനകൾ
കാലിൽ നീര്: കാലുകളിലും കണങ്കാലുകളിലും ഉണ്ടാകുന്ന നീര്.
വയറ്റിലെ അസ്വസ്ഥത: ഓക്കാനം, ഛർദ്ദി, നെഞ്ചെരിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ.
വൈകാരിക ലക്ഷണങ്ങൾ: അകാരണമായ ഉത്കണ്ഠ, ഭയം എന്നിവയും ചിലപ്പോൾ ഹൃദയാഘാതത്തിൻ്റെ സൂചനയായി ഉണ്ടാകാം.
ശ്രദ്ധിക്കുക
മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ സ്വയം രോഗനിർണയത്തിന്
ശ്രമിക്കാതെ ഉടനടി ഡോക്ടറെ കൺസൾട്ട് ചെയ്യുക. ചികിത്സാ നിർണയം ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ നടത്താൻ പാടുള്ളൂ.
These subtle and often overlooked symptoms are the body's critical signals before a major heart attack. Recognizing and acting on these early warnings, such as discomfort, shortness of breath, or unusual fatigue, can be life-saving.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."