HOME
DETAILS

കിടക്ക(ബെഡ്) ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ കൂടുതല്‍ കാലം ഉപയോഗിക്കാം

  
December 10, 2025 | 9:24 AM

how to prevent your mattress from sinking unevenly

 

കിടന്നുറങ്ങുന്ന കിടക്കയിലെ ഒരു ഭാഗം മാത്രം താഴ്ന്നു പോകുന്നുണ്ടോ..? എല്ലാ ഭാഗവും ഒരുപോലെ അല്ല എന്നു തോന്നാറുണ്ടോ...? എന്നാല്‍ എപ്പോഴും മാറ്റി വാങ്ങാന്‍ പറ്റുന്ന സാധനവുമല്ല കിടക്ക. ശരിക്കും പ്രശ്‌നം കിടയ്ക്കക്കോ അതോ നമ്മളുണ്ടാക്കുന്ന ശീലങ്ങള്‍ക്കാണോ..?  നോക്കാം. കിടക്ക നമ്മള്‍ നന്നായി വിരിയൊക്കെ ഇട്ടു വിരിച്ചു സുന്ദരമാക്കി വയ്ക്കും. എന്നാല്‍ അടിയിലുള്ള ഈ കിടക്കയ്ക്ക് ഒരു പരിചരണവും നല്‍കാറില്ല. വിഷമിക്കേണ്ട, അതിനായി ചെറിയൊരു ട്രിക്കുണ്ട്. നോക്കാം...

കിടക്ക കൂടുതല്‍ നാള്‍ കേടുവരാതെ നിലനില്‍ക്കാനായി രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ഒന്നു തിരിച്ചിട്ടു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ റൊട്ടേറ്റ് ചെയ്യുന്നത് മെത്തയുടെ ഒരുഭാഗത്തെ ഉപയോഗത്തെ ബാധിക്കില്ല. അല്ലെങ്കില്‍ ഒരു ഭാഗം തന്നെയാവുമ്പോള്‍ കുഴിഞ്ഞു പോവാം.

മെത്തയുടെ എല്ലാ ഭാഗവും ഒരുപോലെ നിലനിര്‍ത്താനാണ് ഇങ്ങനെ ചെയ്യുന്നത്. രണ്ടുവശവും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള കിടക്കകള്‍ ഉപയോഗിക്കുക. ഇതിനുള്ളിലെ സ്പ്രിങുകളും പഞ്ഞികളുമൊക്കെ  സംരക്ഷിക്കാനായി കിടക്ക ഉയര്‍ത്തുമ്പോള്‍ എല്ലാ വശവും ചേര്‍ത്തു പിടിക്കാനും ശ്രദ്ധിക്കണം. 

കിടക്ക വാങ്ങുമ്പോള്‍ നല്ലതു തന്നെ തിരഞ്ഞെടുക്കണം. അതുപോലെ കട്ടിലും ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. കിടക്ക കേടുവരാതിരിക്കാന്‍ കറകളോ ഈര്‍പ്പമോ പൊടിയോ ഏല്‍ക്കരുത്. അതുകൊണ്ട് കിടക്ക എപ്പോഴും കവറിട്ട് ഉപയോഗിക്കുക. ഇവ വിപണയില്‍ ലഭ്യമാണ്.

ഈര്‍പ്പവും റൂമിലെ വൃത്തിയില്ലായ്മയും കിടക്കെയെ ബാധിക്കും. എണ്ണകളും അഴുക്കും കിടക്കിയിലേക്ക് ഊര്‍ന്നിറങ്ങാതിരിക്കാന്‍ ആഴ്ചയില്‍ ബെഡ്ഷീറ്റുകളും തലയിണ കവറുകളും മാറ്റുക. കിടക്ക വെയിലുകൊള്ളിക്കുന്നതും നല്ലതാണ്.  വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവരാണെങ്കില്‍ അവയെ കയറ്റാതിരിക്കുക. മെത്ത കീറാതിരിക്കാനും തേയാതിരിക്കാനുമൊക്കെ ഇതു സഹായിക്കും. ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ദീര്‍ഘകാലം മെത്ത ഉപയോഗിക്കാവുന്നതാണ്. 

 

If one side of your mattress seems to sink more than the other, the issue may not always be the mattress itself but often the way we use it. Mattresses require care just like any other household item. Rotating the mattress every two to three months helps distribute weight evenly and prevents one area from sinking. If your mattress is designed for double-sided use, flipping it occasionally also extends its life. While lifting or rotating, ensure all sides are supported to protect the inner springs and padding. Choosing a good-quality mattress and cot is important, and using a protective cover can prevent stains, moisture, and dust from damaging it.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  3 hours ago
No Image

അനന്തപുരിയിൽ ഇന്ന് പൊങ്കാല മഹോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസിയും റെയിൽവേയും

Kerala
  •  3 hours ago
No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  4 hours ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  4 hours ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  10 hours ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  11 hours ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  11 hours ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  11 hours ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  11 hours ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  12 hours ago