ജാമ്യം നൽകിയത് കേസിന്റെ ഗൗരവം പരിഗണിക്കാതെ; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ജാമ്യം നൽകിയത് കേസിൻ്റെ ഗൗരവം പരിഗണിക്കാതെയാണെന്നാണ് പ്രോസിക്യൂഷൻ്റെ നിലപാട്.
സമൂഹത്തിൽ മാതൃകാപരമായി പെരുമാറേണ്ട ഒരു എംഎൽഎയ്ക്ക് എതിരെയാണ് കേസ്. ഇത്തരമൊരു കേസിൽ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടാണെന്നാണ് സർക്കാർ വാദം. കൂടാതെ, ജാമ്യം ലഭിച്ചാൽ പ്രതി കേസന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും സർക്കാർ കോടതിയെ അറിയിക്കും.
ബലം പ്രയോഗിച്ചുള്ള ലൈംഗിക പീഡനം നടന്നതായും, രക്ഷപ്പെടാൻ ശ്രമിച്ചിട്ടും ആക്രമണം തുടർന്നതായും പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നു. ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.
രാഹുൽ ദിവസങ്ങളോളം ഒളിവിൽ ആയിരുന്നെന്നും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും. ഈ സാഹചര്യത്തിൽ, ജില്ലാ കോടതിയുടെ ഉത്തരവ് റദ്ദാക്കി രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിക്കും.
The Kerala government will approach the High Court today to challenge the anticipatory bail granted to MLA Rahul Mamkootathil in a second rape case. The Thiruvananthapuram Sessions Court had recently allowed Mamkootathil's plea, citing lack of evidence and alleged political motivation behind the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."