'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി.പി.എം കൗണ്‍സിലര്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ എല്‍.ഡി.എഫിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രനെ വിമര്‍ശിച്ച് കൗണ്‍സില്‍ അംഗം ഗായത്രി ബാബു. ആര്യയുടെ പേര് പരാമര്‍ശിക്കാതെയാണ് ഫേസ്ബുക്കില്‍ ഗായത്രി പോസ്റ്റിട്ടിരിക്കുന്നത്. ആര്യാ രാജേന്ദ്രന്റെ കൗണ്‍സിലിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു ഗായത്രി ബാബു.
പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതി വിനയവും ഉള്‍പ്പടെ,കരിയര്‍ ബില്‍ഡിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം,തന്നെ കാണാന്‍ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാന്‍ കൂട്ടാക്കിയിരുന്നെങ്കില്‍,പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കില്‍ കൗണ്‍സിലിനുള്ളില്‍ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടിയെന്നാണ് ഗായത്രി പറയുന്നത്.
ഗായത്രി ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേര്‍ത്ത് പിടിച്ച കോര്‍പറേഷനാണ് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയില്‍ കോര്‍പറേഷന്‍ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എല്‍ഡിഎഫിന് ലീഡുണ്ട്.ജില്ലാ പഞ്ചായത്ത് നിലനില്‍ത്താനും,ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റ് രണ്ട് മുന്നണിയേക്കാള്‍ അധികം ഭരണസമിതി എല്‍ഡിഎഫിനുണ്ട്. അതായത് പാര്‍ട്ടിയുടെ ജില്ലയിലെ പ്രവര്‍ത്തനം സംഘടനാപരമായി മികച്ചതാണ് എന്നര്‍ഥം.അതേസമയം,കോര്‍പറേഷനിലാകട്ടെ,എല്‍ഡിഎഫ് വിജയിച്ച വാര്‍ഡുകളില്‍ ഏകദേശം എല്ലാ വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്.
കോര്‍പറേഷന്‍ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സംവിധാനമാണ്.ജനങ്ങളോട് ഇഴുകി ചേര്‍ന്ന് വേണം പ്രവര്‍ത്തിക്കാന്‍. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാന്‍ മുന്‍പുള്ള മേയര്‍മാര്‍ക്കും അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിനാലാണ്. ആ ജനകീയത ആണ് നഗരത്തിലെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ എല്‍ഡിഎഫിനെ മുന്നോട്ട് നയിച്ചിരുന്നത്.ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയത്.
പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതി വിനയവും ഉള്‍പ്പടെ,കരിയര്‍ ബില്‍ഡിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം,തന്നെ കാണാന്‍ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാന്‍ കൂട്ടാക്കിയിരുന്നെങ്കില്‍,പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കില്‍ കൗണ്‍സിലിനുള്ളില്‍ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി.
Following the heavy defeat of the LDF in the Thiruvananthapuram Corporation elections, CPM councillor Gayathri Babu has openly criticised Mayor Arya Rajendran through a Facebook post, without naming her directly. Gayathri Babu, who previously served as the Chairperson of the Health Standing Committee in the council, accused the mayor of displaying an attitude of being “bigger than the party,” showing contempt toward subordinates while exhibiting excessive humility only toward those in higher authority.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."