HOME
DETAILS

ജനകീയത ഇല്ലാതാക്കി; കരിയര്‍ ബിൽഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി; ആര്യാ രാജേന്ദ്രനെതിരെ മുൻ സിപിഎം കൗൺസിലറുടെ വിമർശനം

  
Web Desk
December 13, 2025 | 10:15 AM

former cpm councillor has criticised arya rajendran after major defeat in thiruvananthapuram corporation

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കനത്ത പരാജയത്തിന് പിന്നാലെ എൽഡിഎഫിൽ പടയൊരുക്കം. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബു രം​ഗത്തെത്തി. ജനകീയത ഇല്ലാതാക്കിയത് തിരിച്ചടിയായെന്നും കരിയര്‍ ബിൽഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മേയര്‍ മാറ്റിയെന്നും പാർട്ടിയെക്കാൾ വലുതെന്ന ഭാവവും അധികാരത്തിൽ താഴെയുള്ളവരോടുള്ള പുച്ഛവും വിനയായെന്നും ​ഗായത്രി ബാബു പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. 

എൽഡിഎഫിന്‍റെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് മേയറുടെ പേരോ സ്ഥാനമോ എടുത്തു പറയാതെയുള്ള വിമര്‍ശനം. മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ഭരണസമിതിയിൽ വഞ്ചിയൂര്‍ വാര്‍ഡിൽ നിന്നുള്ള കൗണ്‍സിലറായിരുന്നു ഗായത്രി ബാബു. ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.

after the ldf’s major loss in the thiruvananthapuram corporation, former cpim councillor gayathri babu strongly criticising mayor arya rajendran.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; അന്‍വറിന്റെ തൃണമൂലിനും സമ്പൂര്‍ണ പരാജയം

Kerala
  •  3 days ago
No Image

'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി.പി.എം കൗണ്‍സിലര്‍

Kerala
  •  3 days ago
No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  3 days ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  3 days ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  3 days ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  3 days ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  3 days ago
No Image

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  3 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ ബഹുദൂരം കുതിച്ച് യു.ഡി.എഫ്; പ്രകടമായത് ഭരണവിരുദ്ധവികാരം 

Kerala
  •  3 days ago
No Image

ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങിയില്ല, ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന് മിന്നുന്ന വിജയം

Kerala
  •  3 days ago