HOME
DETAILS

ജോൺസൺ ആൻഡ് ജോൺസണിന് വൻ തിരിച്ചടി: പൗഡർ ഉപയോ​ഗം അണ്ഡാശയ അർബുദത്തിന് കാരണമായി; 362 കോടി രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്

  
Web Desk
December 14, 2025 | 2:21 PM

johnson  johnson hit with huge setback powder use caused ovarian cancer ordered to pay 362 million in damagescancer ordered to pay 362 crore in compensation

ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസണിന് (Johnson & Johnson) കാലിഫോർണിയ കോടതി വൻ തുക പിഴയിട്ടു. കമ്പനിയുടെ ബേബി പൗഡർ ഉപയോഗം അണ്ഡാശയ അർബുദത്തിന് (Ovarian Cancer) കാരണമായെന്ന് കാണിച്ച് രണ്ട് സ്ത്രീകൾ നൽകിയ കേസിലാണ് നിർണ്ണായക വിധി. ഈ സ്ത്രീകൾക്ക് 40 മില്യൺ ഡോളർ, അതായത് ഏകദേശം 362 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്.

കാലിഫോർണിയയിൽ താമസിക്കുന്ന കെന്റ്, ഷുട്സ് എന്നിവരാണ് കമ്പനിക്കെതിരെ കേസ് നൽകിയത്. കെന്റിന് 2014-ലും ഷുൾട്സിന് 2018-ലുമാണ് അണ്ഡാശയ അർബുദം സ്ഥിരീകരിച്ചത്. ഇരുവരും കഴിഞ്ഞ 40 വർഷമായി കുളികഴിഞ്ഞ് ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ സ്ഥിരമായി ഉപയോഗിച്ചിരുന്നതായി കോടതിയിൽ മൊഴി നൽകി. ശസ്ത്രക്രിയകളും നിരവധി കീമോതെറാപ്പി ചികിത്സകളും നടത്തിയതിൻ്റെ തെളിവുകളും ഇവർ കോടതിയിൽ ഹാജരാക്കിയിരുന്നു.

കമ്പനിക്ക് ഉൽപ്പന്നത്തിൻ്റെ അപകടസാധ്യതകളെക്കുറിച്ച് തീർച്ചയായും അറിവുണ്ടായിരുന്നുവെന്നും, അവർ അത് മൂടിവെക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് സ്ത്രീകളുടെ അഭിഭാഷകനായ ആൻഡി ബിർച്ച്ഫീൽഡ് കോടതിയിൽ വാദിച്ചത്. എന്നാൽ, കേസിൽ തെളിവുകളില്ലെന്നും, ശരീരത്തിന് പുറത്ത് ഉപയോഗിക്കുന്ന പൗഡർ പ്രത്യുത്പാദന അവയവങ്ങളിലേക്ക് ബാധിക്കുന്ന രീതിയിൽ ഒരു പഠനവും സ്ഥിരീകരിക്കുന്നില്ലെന്നും ജോൺസൺ ആൻഡ് ജോൺസണിന്റെ അഭിഭാഷകയായ അലിസൺ ബ്രൗൺ പ്രതിരോധിച്ചു. ഈ വിധിക്കെതിരെ ഉടൻ തന്നെ അപ്പീൽ നൽകുമെന്നും കമ്പനി അറിയിച്ചു.

ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിന് ശേഷം കാൻസർ ബാധിച്ചു എന്ന് അവകാശപ്പെടുന്ന 67,000-ത്തിലധികം ആളുകളിൽ നിന്ന് കമ്പനി നിലവിൽ കേസുകൾ നേരിടുന്നുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതവും, ആസ്ബറ്റോസ് രഹിതവും, കാൻസറിന് കാരണമാകുന്നില്ല എന്ന നിലപാടിൽ കമ്പനി ഉറച്ചുനിൽക്കുകയാണ്.

മിക്ക കേസുകളിലും അണ്ഡാശയ കാൻസറാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിൽ, ചിലർക്ക് അപൂർവവും മാരകവുമായ മെസോതെലിയോമ (Mesothelioma) എന്ന കാൻസർ ബാധിച്ചതായും കേസുകളുണ്ട്.

 

 

Johnson & Johnson has been ordered to pay $40 million to two women in a California trial who claimed that the use of the company's talc-based baby powder for decades led to their ovarian cancer. The jury found that J&J knew about the potential dangers but failed to warn consumers. The company denies the link and plans to appeal the verdict. Johnson & Johnson is currently facing over 67,000 lawsuits related to its talc products, alleging they caused ovarian cancer and mesothelioma.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  5 hours ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  5 hours ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  5 hours ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  5 hours ago
No Image

'ഇത് ഞാൻ എന്റെ ഭാര്യക്ക് സമ്മാനമായി നൽകും': കാർപെറ്റിന് പിന്നാലെ കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് പൂച്ചട്ടി കൊണ്ടുപോയി യുവാവ്; വീഡിയോ വൈറൽ

National
  •  6 hours ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  6 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം

National
  •  6 hours ago
No Image

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

Cricket
  •  6 hours ago
No Image

അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

Abroad-career
  •  6 hours ago