HOME
DETAILS

ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍

  
മർഹും പിണങ്ങോട് അബൂബക്കർ
December 22, 2025 | 3:35 AM

Cheriyamundam Kunjippokker Musliyar  Founder Leader of Samastha Kerala Jamiyyathul Ulama

1934 നവംബര്‍ 14-ന് സമസ്ത രജിസ്റ്റര്‍ ചെയ്തപ്പോള്‍ 16-ാമത്തെ മുശാവറ മെമ്പറാണ് ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍. ചെറിയമുണ്ടം കുണ്ടില്‍ അബ്ദുറഹ്‌മാന്‍ എന്നവരുടെ മകനായി ഹിജ്‌റ 1306-ല്‍ ജനിച്ചു. ചെറിയമുണ്ടം വടക്കേ ജുമാമസ്ജിദിനു സമീപമാണ് ജന്മ ഗൃഹം. പുത്തന്‍ പ്രസ്ഥാനങ്ങളുടേയും, കള്ള ശൈഖന്മാരുടേയും പേടി സ്വപ്നമായിരുന്നു അദ്ദേഹം. മഹാപണ്ഡിതനും സൂഫീ വര്യനുമായിരുന്നു. മഖ്ദൂം കുഞ്ഞന്‍ബാവ മുസ്‌ലിയാര്‍, തുന്നന്‍വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, മൗലാനാ അഹമ്മദ് കോയ ശാലിയാത്തി എന്നിവര്‍ പ്രധാന ഉസ്താദുമാരാണ്. 


ഹിജ്‌റ 1339-ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബിരുദമെടുത്തു. തിരൂരങ്ങാടി, ചാലിയം, പറപ്പൂര്‍, ചെറിയമുണ്ടം എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. പരിശുദ്ധ ഖുര്‍ആനിലെ ചില സൂറത്തുകള്‍ക്ക് അറബി-മലയാളത്തില്‍ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ചോറ്റൂര്‍ ശൈഖിനെതിരെ അദ്ദേഹം നടത്തിയ ആഴ്ചകള്‍ നീണ്ടു നിന്ന മതപ്രസംഗ മാറ്ററുകള്‍ ക്രോഡീകരിച്ച് അദ്ദേഹം തന്നെ തയ്യാറാക്കിയ അറബി-മലയാള ഗ്രന്ഥമാണ് 'ഹിദായത്തുല്‍ മുതലതിഖ് ബിഗവായത്തില്‍ മുതശയ്യിഖ്'. വ്യാജ ത്വരീകത്ത് ഖണ്ഡന ഗ്രന്ഥമാണിത്. പ്രസ്തുത അമൂല്യഗ്രന്ഥം യഥാര്‍ത്ഥ ത്വരീഖത്തും, കള്ളത്വരീഖത്തും തിരിച്ചറിയാന്‍ വളരെ ഉപകാരവും, പണ്ഡിതന്മാര്‍ക്ക് റഫറന്‍സുമാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസ്തുത ഗ്രന്ഥം ചില ദീനീ സ്‌നേഹികള്‍ ചേര്‍ന്നു പുനഃപ്രസിദ്ധീകരണം നടത്തിയിരുന്നു. പക്ഷെ, ഇപ്പോള്‍ കോപ്പികള്‍ കിട്ടാനില്ല.് ആലുവായ് അബൂബക്കര്‍ മുസ്ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍, സി.എം. വലിയ്യുല്ലാഹി അബൂബക്കര്‍ മുസ്ല്യാര്‍ മടവൂര്‍, ഉസ്താദുല്‍ അസാതീദ് ഒകെ സൈനുദ്ദീന്‍ കുട്ടി മുസ്ല്യാര്‍ തുടങ്ങിയ നിരവധി മഹാന്മാരുടെ ആത്മീയഗുരുവാണ്.


ചെറിയമുണ്ടം വടക്കേ പള്ളിയുടെ സമീപമാണ് മഖ്ബറ. ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാരുടേയും, കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാരുടേയും  നിര്യാണ വാര്‍ത്ത ഹിജ്‌റ 1370 മുഹര്‍റം മാസത്തിലിറങ്ങിയ 'അല്‍ ബയാന്‍' അറബി-മലയാള മാസികയില്‍ റിപ്പോര്‍ട്ടു ചെയ്ത വാചകങ്ങള്‍ തന്നെ അവരുടെ മഹത്വം വിളിച്ചോതുന്നു. ഇന്നാലില്ലാഹി..... എന്ന തലക്കെട്ടോടെയുള്ള മരണവാര്‍ത്ത അതേ ശൈലിയില്‍ പടര്‍ത്തട്ടെ. ''ഇടിത്തീ വീണാലെന്നപോലെ ഹൃദയസ്തംഭനമുണ്ടാക്കുന്ന ഭയങ്കര വാര്‍ത്ത, കനത്ത മലയേയും, കടുത്ത പാറയും ഇടിപൊടിയാക്കുന്ന വ്യസന വാര്‍ത്ത... പേനകൊണ്ടെഴുതിയൊപ്പിക്കാനും സാധ്യമാവാത്ത ദുഃഖവാര്‍ത്ത.''
 ശ്രുതിപ്പെട്ട ഒരു ഫഖീഹും, വാഇളും, തഫ്‌സീറിലും, ഹദീസിലും കേരള ഉലമാക്കളുടെ കൂട്ടത്തില്‍ അഗ്രഗണ്യനും, ജനങ്ങളെ  നേര്‍വഴികൊള്ളെ കൂട്ടുന്ന പല തര്‍ജ്ജമകളും, വിശിഷ്യാ സൂറത്തു ളുഹാ, സൂറത്തുല്‍ കൗസര്‍, സൂറത്തുല്‍ വാഖിഅഃ, സൂറത്തു ഇബ്രാഹീം, സൂറത്തുല്‍ കഹ്ഫ്, സൂറത്തുല്‍ അസ്ര്‍ മുതലായവകള്‍ ജനങ്ങള്‍ക്ക് ഉപകാരമാകും വിധം പരിഭാഷപ്പെടുത്തിയ ഒരു മഹാനും, സൂഫിയുമായ മൗലാനാ ചെറിയമുണ്ടത്തുകുണ്ടില്‍ കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍ അവര്‍കള്‍.

Renowned Kerala Islamic scholar, founder leader of Samastha Kerala Jam’iyyathul Ulama, Sufi and preacher, known for anti-fake-thareeqah writings, Quranic translations, and enduring influence on Sunni Islamic scholarship.

Archive Note  : Digitized archival content published on Suprabhaatham.com is officially reproduced from the original print publications of Samastha Kerala Jemiyyathul Ulama.This article forms part of the authorized digital preservation of Samastha’s historical records.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  5 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  5 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  5 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  5 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  5 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  5 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  5 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  5 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  5 days ago