കാലിക്കറ്റിൽ പരീക്ഷ, ഫലം, വിജ്ഞാപനം; കേരളയിൽ പ്രാക്ടിക്കൽ വെെവോ; അറിയാം ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ- December 25
1. കേരള
(https://www.keralauniversity.ac.in/home)
പരീക്ഷ വിജ്ഞാപനം
ജനുവരിയിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷൽ എജ്യൂക്കേഷൻ (ഇന്റലക്ച്ച്വലൽ ഡിസബിലിറ്റി) (2015 സ്‌കീം - റെഗുലർ - 2025 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി 2024 അഡ്മിഷൻ, സപ്ലിമെന്ററി - 2023 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷൽ എജ്യൂക്കേഷൻ ഇന്റലക്ച്ച്വലൽ (2015 സ്‌കീം - റെഗുലർ - 2024 അഡ്മിഷൻ, സപ്ലിമെന്ററി 2023 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റിൽ.
ടൈംടേബിൾ
ജനുവരി 13 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷയുടെ (2019 സ്‌കീം - റെഗുലർ - 2025 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി - 2024 അഡ്മിഷൻ, സപ്ലിമെന്ററി - 2022 & 2023 അഡ്മിഷൻ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ,വൈവ വോസി
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം വഴി ഒക്ടോബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എസ്.സി കംപ്യൂട്ടർ സയൻസ് (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2021 & 2020 അഡ്മിഷൻ , മെഴ്‌സി ചാൻസ് - 2017 - 2019 അഡ്മിഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ, മേജർ പ്രോജക്ട്, വൈവ വോസി പരീക്ഷകൾ കാര്യവട്ടം സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസ് കംപ്യൂട്ടർ ലാബിൽ ഡിസംബർ 29 മുതൽ നടത്തും.
2. കാലിക്കറ്റ്
(https://uoc.ac.in/)
വാക് ഇൻ ഇന്റർവ്യൂ
ലൈഫ് സയൻസ് പഠനവകുപ്പിൽ വെറ്ററിനറി സർജനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജനുവരി 14ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
വിദൂര വിദ്യാർഥികൾ സി.യു.എസ്.എസ്.പി. സർട്ടിഫിക്കറ്റ് സമർപ്പിക്കണം
കാലിക്കറ്റ് സർവകലാശാലാ വിദൂര-ഓൺലൈൻ വിഭാഗം (സി.ഡി.ഒ.ഇ.) വഴി 2023 വർഷത്തിൽ യു.ജി.-സി.ബി.സി.എസ്.എസ്. റഗുലേഷൻ പ്രകാരം പ്രവേശനം നേടിയവരും റീ അഡ്മിഷൻ, സ്ട്രീം ചേഞ്ച് എന്നിവയിലൂടെ സി.ബി.സി.എസ്.എസ്. 2023 ബാച്ചിൽ പ്രവേശനം നേടിയവരുമായ ബി.എ, ബി.കോം, ബി.ബി.എ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാം. കോഴ്സ് പൂർത്തീകരണത്തിനായി സ്റ്റുഡന്റ് പോർട്ടലിൽ അപ് ലോഡ് ചെയ്ത സി.യു.എസ്.എസ്.പി./ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നിരസിച്ചിട്ടുണ്ടെങ്കിൽ കാരണസഹിതം പോർട്ടലിൽ കാണാം. തെറ്റുതിരുത്തി പുതുക്കിയ സർട്ടിഫിക്കറ്റുകൾ ജനുവരി 15വരെ അപ്‌ലോഡ് ചെയ്യാം. 2023 വർഷം പ്രവേശനം നേടിയവരിൽ ഇതുവരെ സി.യു.എസ്.എസ്.പി./ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാത്തവർക്കും അവസരം പ്രയോജനപ്പെടുത്താം. സർട്ടിഫിക്കറ്റ് നൽകാത്തവർക്ക് കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്, ബിരുദസർട്ടിഫിക്കറ്റ് എന്നിവ ലഭിക്കില്ല.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എൽ.എൽ.എം. വിത് ക്രിമിനൽ ലോ ആൻഡ് കോൺസ്റ്റിറ്റിയൂഷണൽ ലോ (ഡബിൾ സ്പെഷലൈസേഷൻ) ജൂൺ 2025 റഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.ടി.എ. ഏപ്രിൽ 2025 റഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം നാലാം സെമസ്റ്റർ ബി.കോം, ബി.ബി.എ. (2011 മുതൽ 2013 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജനുവരി 11 വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി. നവംബർ 2025 റഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദൂരവിഭാഗം ബി.എ., ബി.എ. അഫ്സൽ ഉൽ ഉലമ, ബി.എ. മൾട്ടിമീഡിയ (2014 മുതൽ 2016 വരെ പ്രവേശനം) ഒറ്റത്തണവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 മുതൽ ജനുവരി 10 വരെ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റർ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) റഗുലർ, സപ്ലിമെന്ററി ഏപ്രിൽ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനുള്ള ലിങ്ക് ജനുവരി ആറ് വരെ ലഭ്യമാകും.
പരീക്ഷാ രജിസ്ട്രേഷൻ
ഒന്ന്, മൂന്ന് അഞ്ച്, ഏഴ്, ഒമ്പത് സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. റഗുലർ, സപ്ലിമെന്ററി നവംബർ 2025, സപ്ലിമെന്ററി ഏപ്രിൽ 2025, ഏപ്രിൽ 2026 പരീക്ഷകൾക്ക് ഓൺലൈനായി പിഴയില്ലാതെ ജനുവരി ഏഴ് വരെയും 200 രൂപ പിഴയോടെ എട്ട് വരെയും രജിസ്റ്റർ ചെയ്യാം.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എം.ബി.എ. (ഐ.എഫ്.), രണ്ടാം സെമസ്റ്റർ എം.ബി.എ. (എച്ച്.സി.എം.) ജൂലൈ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2019 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025 റഗുലർ, സപ്ലിമെന്ററി പരീക്ഷളും 2017, 2018 പ്രവേശനം ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകളും ജനുവരി 19ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
സർവകലാശാലാ പഠനവകുപ്പുകളിലെ എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അർഹരായ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥികൾ വകുപ്പ് മേധാവിയുടെ ശുപാർശ സഹിതം അപേക്ഷ പരീക്ഷാഭവനിലെ പി.ജി. ബ്രാഞ്ചിൽ ലഭ്യമാക്കണം. അവസാന തീയതി ജനുവരി 15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."