എംബിഎ പ്രവേശനം; കെ-മാറ്റ് 2026ന് ജനുവരി 15 വരെ അപേക്ഷിക്കാം
എംബിഎ പ്രവേശന യോഗ്യത പരീക്ഷയായ കെ-മാറ്റ് 2026ന് ജനുവരി 15 വരെ അപേക്ഷിക്കാം. www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിശദമായ വിജ്ഞാപനവും, പ്രോസ്‌പെക്ടസും വെബ്‌സൈറ്റിലുണ്ട്.
കെ-മാറ്റ്
മാനേജ്‌മെന്റ് പഠനത്തിന് പ്രവേശനം നേടുന്നതിനുള്ള ആപ്റ്റിറ്റിയൂഡ് ടെസ്റ്റാണ് കെ-മാറ്റ് (കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്). കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടക്കുക.
കെ-മാറ്റ് സ്‌കോര്‍ കേരളത്തിലെ സര്‍വകലാശാലകളും, വകുപ്പുകളും, അഫിലിയേറ്റഡ് കോളജുകളും സ്വയംഭരണ കോളജുകളും എബിഎ/ മാനേജ്‌മെന്റ് പിജി കോഴ്‌സ് പ്രവേശനത്തിന് പരിഗണിക്കും. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും, ഇന്റര്‍വ്യൂവും നടത്തിയാണ് പ്രവേശനം. പുറമെ അതത് സ്ഥാപനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യത കൂടി ഉണ്ടായിരിക്കണം.
യോഗ്യത
ആര്‍ട്‌സ്, സയന്‍സ്, എഞ്ചിനീയറിങ്, കൊമേഴ്‌സ്, മാനേജ്‌മെന്റ് മുതലായ ഡിസിപ്ലിനുകളില്‍ അംഗീകൃത ബിരുദം. അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.
പരീക്ഷ
ജനുവരി 25നാണ് പരീക്ഷ നടക്കുക. എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. ഒബ്ജക്ടീവ് മാതൃകയില്‍ ആകെ 180 ചോദ്യങ്ങളാണുണ്ടാവുക.
ഇംഗ്ലീഷ് (50), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (50), ഡേറ്റാ എഫിഷ്യന്‍സി ആന്‍ഡ് ലോജിക്കല്‍ റീസണിങ് (40), പൊതുവിജ്ഞാനം (40) എന്നിങ്ങനെയാണ് ചോദ്യങ്ങള്‍. ശരിയുത്തരത്തിന് നാല് മാര്‍ക്ക് ലഭിക്കും. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയും.
ജനറല്‍ വിഭാഗക്കാര്‍ക്ക് 72 മാര്‍ക്ക് നേടിയാല്‍ യോഗ്യത നേടാനാവും. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക 54 മാര്‍ക്ക് മതി.
അപേക്ഷിക്കേണ്ട വിധം
www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദ വിവരങ്ങളറിയാം. 1000 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി വിഭാഗക്കാര്‍ക്ക് 500 രൂപമതി. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഫീസില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."