HOME
DETAILS

കൊട്ടാരക്കരയില്‍ ഓണത്തിരക്കിനൊപ്പം കശുവണ്ടി മേഖലയില്‍ രാപ്പകല്‍ സമരവും

  
backup
September 10, 2016 | 1:39 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


കൊട്ടാരക്കര: ക്ഷേമപെന്‍ഷനുകളുടെ വിതരണവും സര്‍ക്കാര്‍ മേഖലയിലെ കശുവണ്ടി ഫാക്ടറികളില്‍ ബോണസ് വിതരണവും ആരംഭിച്ചതോടെ കൊട്ടാരക്കര ഓണതിരക്കിലമര്‍ന്നു.
കൈനിറയെ കാശുലഭിച്ചവര്‍ ഓണമൊരുക്കു നടത്തുമ്പോള്‍ സ്വകാര്യ മേഖലയിലെ കശുവണ്ടി തൊഴിലാളികള്‍ ഓണ പ്രതീക്ഷകള്‍ തകര്‍ന്ന് പട്ടിണിസമരവും. ക്ഷേമപെന്‍ഷനുകളും ഓണ ആനുകൂല്യങ്ങളും വിതരണം ചെയ്തു തുടങ്ങിയതോടെ വ്യാപാര മേഖല ഉണര്‍ന്നു. വലിയ ഓഫറുകളുമായി വമ്പന്‍ കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. സിവില്‍ സപ്ലൈസിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഓണച്ചന്തകളിലും നല്ല തിരക്കാണനുഭവപ്പെടുന്നത്. വഴിവാണിഭ രംഗവും കച്ചവടച്ചൂടിലാണ്. ഓണത്തിരക്കാരംഭിച്ചതോടെ വാഹനതിരക്കില്‍ കൊട്ടാരക്കര ടൗണ്‍ വീര്‍പ്പുമുട്ടുകയാണ്. ഓണത്തിനു മുന്നോടിയായി നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണം വിജയം കണ്ടിട്ടില്ല. കാഷ്യു കോര്‍പറേഷന്റെയും കാപ്പക്‌സിന്റെയും കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും സ്വകാര്യ മേഖലയിലെ ഭൂരിപക്ഷം ഫാക്ടറികളും ഒരു വര്‍ഷമായി അടഞ്ഞു കിടക്കുകയാണ്. തൊഴിലാളികള്‍ക്കുള്ള തൊഴിലുടമാവിഹിതങ്ങളും ഭൂരിപക്ഷം ഉടമകളും അടച്ചിട്ടുമില്ല.
ബോണസും അഡ്വാന്‍സും ഒഴിവു ശമ്പളവും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും ലഭിക്കണമെങ്കില്‍ ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കണം. ഇതിന് ഉടമകള്‍ തയാറാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ ഫാക്ടറികള്‍ക്കു മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  2 days ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  2 days ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  2 days ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  2 days ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  2 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  2 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  2 days ago