ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ടിടത്ത് പിഴ; കൊച്ചി പൊലിസിന് പറ്റിയ അബദ്ധം തിരുത്തി, യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ചു
കൊച്ചി: കൊച്ചിയിൽ ഒരേ ഗതാഗത നിയമലംഘനത്തിന്റെ ചിത്രം ഉപയോഗിച്ച് രണ്ടിടത്ത് പിഴ ചുമത്തിയ നടപടി ട്രാഫിക് പൊലിസ് റദ്ദാക്കി. പാലാരിവട്ടം സ്വദേശിയായ നെറ്റോയുടെ പരാതിയെത്തുടർന്നാണ് നടപടി. ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴവാണെന്ന് സമ്മതിച്ച പൊലിസ് പരാതിക്കാരനോട് ഖേദം പ്രകടിപ്പിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കലൂരിൽ വെച്ച് സീബ്ര ക്രോസിങ് നിയമം ലംഘിച്ചതിന് നെറ്റോയുടെ വാഹനത്തിന് ആദ്യത്തെ പിഴ (ഇ-ചെല്ലാൻ) ലഭിച്ചിരുന്നു. എന്നാൽ ഉച്ചയ്ക്ക് 12.51ന് കച്ചേരിപ്പടിയിൽ വെച്ച് മറ്റൊരു നിയമലംഘനം കൂടി നടത്തിയെന്ന് കാണിച്ച് രണ്ടാമതൊരു പിഴ കൂടി ഇദ്ദേഹത്തിന് ലഭിച്ചു.
തുടർന്ന്, രണ്ടാമത്തെ പിഴക്കായി ഉപയോഗിച്ച ചിത്രം പരിശോധിച്ചതോടെ കബളിപ്പിക്കപ്പെട്ട വിവരം നെറ്റോ തിരിച്ചറിഞ്ഞു. ആദ്യത്തെ പിഴ ഈടാക്കാൻ ഉപയോഗിച്ച അതേ ഫോട്ടോയുടെ വൈഡ് ആംഗിൾ ചിത്രമാണ് രണ്ടാമത്തെ ചെല്ലാനിലും ഉണ്ടായിരുന്നത്. മാത്രമല്ല, രണ്ട് ചിത്രങ്ങളിലും കാണുന്ന സീബ്ര ലൈനുകൾ ഒന്നാണെന്നും അദ്ദേഹം കണ്ടെത്തി.
തുടർന്ന്, നെറ്റോ പരാതിയുമായി കൊച്ചി സിറ്റി ട്രാഫിക്ക് വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണറെ കണ്ടു. രണ്ടാമത്തെ പിഴ രേഖപ്പെടുത്തിയ സമയത്ത് താൻ എം.ജി റോഡിലെ ഒരു മാളിൽ സിനിമ കാണുകയായിരുന്നുവെന്നും, ഇതിനുള്ള തെളിവായി സിനിമാ ടിക്കറ്റും വാഹനത്തിന്റെ പാർക്കിങ് രസീതും കമ്മിഷണർക്ക് മുൻപാകെ ഹാജരാക്കി. തുടർന്ന്, പിഴ റദ്ദാക്കുകയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് താക്കീത് നൽകുകയും ചെയ്തു.
The Kerala Traffic Police have cancelled a duplicate fine imposed on a Kochi resident, Neto, for the same traffic offence. The police acknowledged the mistake, apologized to Neto, and took action against the officials responsible.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."